കാഠ്മണ്ഡു: നേപ്പാളില്‍ സൈനിക വിമാനം തകര്‍ന്ന് ആറു പേര്‍ മരിച്ചു. നേപ്പാള്‍ ഗഞ്ജില്‍ നിന്നും കാഠ്മണ്ഡുവിലേക്ക് പോകുകയായിരുന്ന വിമാനമാണ് അപകടത്തില്‍പെട്ടത്.

ഇന്നലെ രാത്രിയോടെ വിമാനം കാണാതാകുകയായിരുന്നു. തുടര്‍ന്നു നടത്തിയ തിരച്ചിലില്‍ വിമാനം തകര്‍ന്നതായി സ്ഥിരീകരിച്ചു.

Subscribe Us:

കഠ്മണ്ഡുവില്‍ നിന്ന് 180 കിലോ മീറ്റര്‍ പടിഞ്ഞാറു മാറിയാണ് വിമാനം തകര്‍ന്നു വീണത്. കഴിഞ്ഞമാസം 25ന് കഠ്മണ്ഡുവില്‍ വിനോദസഞ്ചാരികള്‍ സഞ്ചരിച്ച വിമാനം തകര്‍ന്ന് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 19 പേര്‍ മരിച്ചിരുന്നു.