പാറ്റ്‌ന: ബിഹാറില്‍ മാവോയിസ്റ്റുകള്‍ നാലുപേരെ വെടിവച്ചുകൊന്നു. മംഗര്‍ ജില്ലയിലെ ബംഗാല്‍വ കരേലി ഗ്രാമത്തിലായിരുന്നു സംഭവം. ഏഴ് പേരെ ഇവര്‍ തട്ടിക്കൊണ്ടുപോകുകയും ചെയ്തു.

അമ്പതോളം വരുന്ന സായുധ മാവോയിസ്റ്റ് സംഘം ഗ്രാമത്തിലേക്ക് ഇരച്ചുകയറി കൊല നടത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അഞ്ച് പേര്‍ സംഭവസ്ഥലത്തും ഗുരുതരമായി പരിക്കേറ്റ ഒരാള്‍ ആശുപത്രിയില്‍ വച്ചും മരിക്കുകയായിരുന്നെന്നാണ് പോലീസ് പറയുന്നത്.

ബിഹാര്‍ തലസ്ഥാനമായ പാറ്റ്‌നയില്‍ നിന്നും 200 കിലോമീറ്റര്‍ അകലെയാണ് മംഗര്‍ ജില്ല. മാവോയിസ്റ്റ് ശക്തികേന്ദ്രമാണ് ഈ സ്ഥലം.

ആക്രമണത്തെ തുടര്‍ന്ന് ഗ്രാമത്തിലെ സുരക്ഷ ശക്തമാക്കി. ജില്ലാ ഉദ്യോഗസ്ഥന്‍മാര്‍ ഗ്രാമത്തില്‍ ക്യാമ്പ് ചെയ്തിട്ടുണ്ട്.