ന്യൂദല്‍ഹി :ഉത്തേജകപരിശോധനയില്‍ പരാജയപ്പെട്ട ആറ് കായിക താരങ്ങള്‍ക്ക് നാഡ ഒരുവര്‍ഷത്തെ വിലക്കേര്‍പ്പെടുത്തി. സിനി ജോസ്, ടിയാന മേരി, മന്‍ദീപ് കൗര്‍, അശ്വനി അക്കുഞ്ചി,  പ്രിയങ്ക പന്‍വാര്‍, ജുവാന മുര്‍മു,  ഹരി കൃഷ്ണന്‍, സോണിയ എന്നിവര്‍ക്കാണ് വിലക്കേര്‍പ്പെടുത്തിയത്. ഇതില്‍ സിനി ജോസും ടിയാന മേരി തോമസും മലയാളികളാണ്.

താരങ്ങള്‍ മനപൂര്‍വ്വം ഉത്തേജകം ഉപയോഗിച്ചില്ലെന്ന് ഇവരുടെ അഭിഭാഷകന്‍ നാഡയെ അറിയിച്ചു. ഇതിനെക്കുറിച്ച് അന്വേഷിച്ച കമ്മിറ്റിയും ഇക്കാര്യം ശരിവെച്ചിരുന്നു. ഇതേതുടര്‍ന്നാണ്  വിലക്ക് ഒരു വര്‍ഷമാക്കി ചുരുക്കിയത്. കോച്ച് നല്‍കിയ പോഷകാഹാരം കഴിക്കുക മാത്രമാണ് ചെയ്തതെന്നാണ് താരങ്ങള്‍ അന്വേഷണ സംഘത്തോട് പറഞ്ഞത്.

Subscribe Us:

ഈ സംഭവത്തെക്കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് മുകുള്‍ മുഡ്ഗല്‍ കമ്മിറ്റി നേരത്തെ താരങ്ങളെ കുറ്റവിമുക്തരാക്കിയിരുന്നു. താരങ്ങള്‍ മനപൂര്‍വ്വം ഉത്തേജകം ഉപയോഗിച്ചിട്ടില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ഇത്. ഈ റിപ്പോര്‍ട്ട് പരിശോധിച്ചശേഷണാണ് നാഷണല്‍ ആന്റി ഡോപ്പിംഗ് ഏജന്‍സിയുടെ പാനല്‍ താരങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്.

ഏഷ്യന്‍ ഗെയിംസിലും കോമല്‍ വെല്‍ത്ത് ഗെയിംസിലും 4X400 മീറ്റര്‍ റിലേയില്‍ സ്വര്‍ണമെഡല്‍ നേടിയ ടീമിലെ അംഗങ്ങളാണ് മന്‍ദീപ് കൗര്‍, അശ്വനി അക്കുഞ്ചി, സിനി ജോസ് എന്നിവര്‍. ഇവര്‍ ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടത് ഇന്ത്യന്‍ കായിക രംഗത്തിനേറ്റ വലിയ കളങ്കമായിരുന്നു.

Malayalam News
Kerala News In English