ബെയ്ജിങ്: ചൈനയില്‍ ഒരു പ്രൈമറി സ്‌കൂളില്‍ മധ്യവയസ്‌കന്‍ ആറു കുട്ടികളെ കുത്തി കൊലപ്പെടുത്തി. ഫുജിയാന്‍ പ്രവിശ്യയിലെ ദ് എക്‌സിപിരിമെന്റല്‍ സ്‌കൂളിലാണ് സംഭവം നടന്നത്. ഏഴു കുട്ടികള്‍ക്കു പരുക്കേറ്റു. ഇവരില്‍ പലരുടെയും നില ഗുരുതരമാണ്.

മധ്യവയസ്‌കനെ പോലീസ് അറസ്റ്റു ചെയ്തു. അക്രമി മാനസിക രോഗിയാണെന്ന് പോലീസ് അറിയിച്ചു. ഡോക്ടറായിരുന്ന ഇയാളെ ജോലിയില്‍ നിന്നു പുറത്താക്കിയതിനെ തുടര്‍ന്ന് മാനസിക പ്രശ്‌നങ്ങള്‍ അലട്ടുകയായിരുന്നെന്നും പോലീസ് പറഞ്ഞു.