അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി വിജയിക്കുകയാണെങ്കില്‍ 6.5 കോടി ജനതയാകും പരാജയപ്പെടുന്നതെന്ന് പടിതാര്‍ അനാമത് ആന്തോളന്‍ സമിതി നേതാവ് ഹാര്‍ദിക് പട്ടേല്‍. ഇന്നലെ മന്‍സയില്‍ നടന്ന മഹാറാലിയില്‍ സംസാരിക്കവേയാണ് 6.5 കോടി ജനതയുടെ പരാജയമാകും ബി.ജെ.പിയുടെ ജയം മൂലം ഉണ്ടാവുകയെന്ന് ഹര്‍ദിക് പറഞ്ഞത്.


Also Read: രണ്ടുമാസത്തിനിടെ മുങ്ങി മരിച്ചത് നൂറിലധികം റോഹിംഗ്യന്‍ അഭയാര്‍ത്ഥികളെന്ന് ഐക്യരാഷ്ട്രസഭ


തന്റെ കൂടെയുണ്ടായിരുന്ന നേതാക്കള്‍ സംഘടന വിട്ട് ബി.ജെ.പിയില്‍ ചേരുന്നതിനെക്കുറിച്ച് സംസാരിച്ച ഹര്‍ദിക് ‘നിങ്ങള്‍ക്ക് ഒരിക്കലും ജനങ്ങളുടെ പിന്തുണ ലഭിക്കുകയില്ലെ’ന്നും പറഞ്ഞു. പടിതാര്‍ സംഘടനയിലെ രണ്ടുപേര്‍ കഴിഞ്ഞ ദിവസം സംഘടന വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു.

‘എനിക്ക് ദളിത്, പടിതാര്‍ യുവാക്കള്‍ക്ക് സര്‍ക്കാര്‍ ജോലി ലഭിക്കുന്നത് കാണണം. കര്‍ഷരുടെ ജീവിതം നശിക്കുന്നതിനു കാരമണായവര്‍ പരാജയപ്പെടുന്നത് കാണണം.’ റാലിയില്‍ സംസാരിക്കവേ അദ്ദേഹം പറഞ്ഞു.

തങ്ങളുടെ ജനപിന്തുണ തെളിയിക്കുന്നതിനായായിരുന്നു മാനസയില്‍ പടിതാര്‍ വിഭാഗത്തിന്റെ മഹാറാലി. സംസ്ഥാനത്ത് ബി.ജെ.പിയ്ക്ക് 60 ല്‍ കൂടുതല്‍ സീറ്റ് ലഭിക്കില്ലെന്നും ഹര്‍ദിക് പട്ടേല്‍ പറഞ്ഞു.