Administrator
Administrator
ഗ്രാന്‍ഡ് കേരള ഷോപ്പിങ് ഫെസ്റ്റിവലിനു തുടക്കമായി
Administrator
Thursday 1st December 2011 7:00pm

കൊച്ചി: കേരളത്തിന്റെ സ്വന്തം ഷോപ്പിംഗ് മാമാങ്കത്തിന് തുടക്കമായി. അഞ്ചാമത് ഗ്രാന്‍ഡ് കേരള ഷോപ്പിങ് ഫെസ്റ്റിവലിന്റെ ഉദ്ഘാടനം മറൈന്‍ ഡ്രൈവില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വ്വഹിച്ചു.

ഗ്രാന്‍ഡ് കേരള ഷോപ്പിങ് ഫെസ്റ്റിവലിന്റെ ഭാഗമായി കൊച്ചിക്കടുത്തു ഗ്ലോബല്‍ വില്ലേജിനു രൂപം കൊടുക്കാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. മന്ത്രി കെ.ബാബു, ഹൈബി ഈഡന്‍ എം.എല്‍.എ, മമ്മൂട്ടി, ജയറാം, മേയര്‍ ടോണി ചമ്മണി, ജി.കെ.എസ്.എഫ് ഡയറക്ടര്‍ രത്തന്‍ ഖേല്‍ക്കര്‍ എന്നിവര്‍ പ്രസംഗിച്ചു. ചടങ്ങിനുശേഷം വിവിധ കലാപരിപാടികള്‍ നടന്നു.

ഈ വര്‍ഷം പുതുതായി ചില പരിപാടികള്‍ കൂടി ഉള്‍പ്പെടുത്തിയാണു ഫെസ്റ്റിവല്‍ അരങ്ങേറുന്നത്. ടൂറിസം മേഖലയ്ക്ക് ഉണര്‍വു നല്‍കുന്നതിനായി വിദേശീയരും സ്വദേശീയരുമായ ടൂറിസ്റ്റുകള്‍ക്കായി ദര്‍ശന്‍ യാത്ര എന്ന പേരില്‍ തീര്‍ഥാടന ടൂറിസം പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്.

46 ദിവസം നീളുന്ന വ്യാപാരോല്‍സവത്തിന്റെ സമാപനം ജനുവരി 21 ന് മലപ്പുറത്താണു നടക്കുക. മേളയില്‍ അംഗങ്ങളായ, കേരളത്തിലുടനീളമുള്ള വ്യാപാര സ്ഥാപനങ്ങളില്‍ നിന്നു ഷോപ്പിങ് നടത്തുന്നവര്‍ക്കു മൊത്തം 101 കിലോ സ്വര്‍ണമാണു സമ്മാനം. മെഗാ സമ്മാനം ഒരു കിലോ സ്വര്‍ണം. രണ്ടാം സമ്മാനമായി മൂന്നു പേര്‍ക്ക് അര കിലോ സ്വര്‍ണം വീതം ലഭിക്കും. കൂടാതെ, ഒട്ടനവധി സമ്മാനങ്ങളുമുണ്ട്. ഇന്ത്യയിലും വിദേശത്തു നിന്നുമുള്ള കലാകാരന്‍മാര്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കലാവിരുന്നുകള്‍ അവതരിപ്പിക്കും.

Malayalm News
Kerala News in English

Advertisement