എഡിറ്റര്‍
എഡിറ്റര്‍
ദേശീയപാത ജില്ലാപാതയായി; തിരുവനന്തപുരത്ത് അഞ്ച് ബിയര്‍ ആന്‍ഡ് വൈന്‍ പാര്‍ലറുകള്‍ക്ക് ഹൈക്കോടതിയുടെ പ്രവര്‍ത്തനാനുമതി
എഡിറ്റര്‍
Wednesday 19th April 2017 9:16pm

 

തിരുവനന്തപുരം: സുപ്രീംകോടതി വിധിയെത്തുടര്‍ന്ന് അടച്ച് പൂട്ടിയ അഞ്ച് ബിയര്‍ ആന്‍ഡ് വൈന്‍ പാര്‍ലറുകള്‍ തുറക്കാന്‍ ഹൈക്കോടതി അനുമതി. ദേശീയ സംസ്ഥാന പാതയോരങ്ങളിലുള്ള മദ്യശാലകള്‍ പൂട്ടണമെന്ന കോടതി വിധിയെത്തുടര്‍ന്ന് പൂട്ടിയ മദ്യശാലകള്‍ തുറക്കാനാണ് ഹൈക്കോടതി അനുമതി നല്‍കിയിരിക്കുന്നത്.


Also read തലമൊട്ടയടിച്ചെങ്കിലും സോനുവിന് പത്ത് ലക്ഷം നല്‍കില്ല; ചെരുപ്പ് മാലയണിഞ്ഞ് നടന്നാല്‍ തരാമെന്ന് മൗലവി 


കഴക്കൂട്ടം വഴി കന്യാകുമാരിയിലേക്ക് പോകുന്ന എന്‍.എച്ച് 66നു സമീപം പ്രവര്‍ത്തിക്കുന്നുണ്ടായ ബിയര്‍ ആന്‍ഡ് വൈന്‍ പാര്‍ലറുകള്‍ക്കാണ് പ്രവര്‍ത്തനാനുമതി ലഭിച്ചിരിക്കുന്നത്. ദേശീയപാതയായി പരിഗണിച്ചിരുന്ന പാത ജില്ലാ പാതയാണെന്ന ബാറുടമകളുടെ വാദം കോടതി അംഗീകരിച്ചതോടെയാണ് ഇവയ്ക്ക് പ്രവര്‍ത്തനാനുമതി ലഭിച്ചത്.

ബോംബെയില്‍ നിന്ന് കേരളത്തിലൂടെ കടന്ന് പോകുന്ന ദേശീയപാതയാണ് എന്‍.എച്ച് 66. കഴക്കൂട്ടത്ത് ടെക്‌നോപാര്‍ക്കിന് മുന്നിലൂടെ കടന്ന് പോകുന്ന പാതയും കന്യാകുമാരിയിലേക്കായതാണ് ബാറുടമകളുടെ വാദത്തിന് അടിസ്ഥാനം. രണ്ടും ദേശീയ പാതയായാണ് വിജ്ഞാപനം ചെയ്തിരിക്കുന്നതെങ്കിലും ഒരുസ്ഥലത്ത് രണ്ട് ദേശീയപാതകള്‍ എങ്ങിനെ വന്നുവെന്നാണ് ബാറുടമകള്‍ ഹൈക്കോടതിയില്‍ ചോദിച്ചത്.

ഒരിടത്ത് രണ്ട് ദേശീയപാത പാടില്ലെന്ന നാഷണല്‍ ഹൈവേ അതോറിറ്റിയുടെ ഉത്തരവ് കോടതിയില്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ രണ്ടും ദേശീയ പാതയാണെങ്കില്‍ കഴക്കൂട്ടത്ത് നിന്ന് തമ്പാനൂര്‍ വഴി കന്യാകുമാരിക്ക് പോകുന്ന പാത ജില്ലാ പാതയായി വിജ്ഞാപനം ചെയ്യണമെന്ന ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.

ജില്ലാ പാതയായി വിജ്ഞാപനം ചെയ്ത ഇവിടെ 24 ബിയര്‍ ആന്‍ഡ് വൈന്‍ പാര്‍ലറുകള്‍ ഉണ്ടെങ്കിലും കോടതിയെ സമീപിച്ച അഞ്ച് പാര്‍ലറുകള്‍ക്കാണ് പ്രവര്‍ത്തനാനുമതി ലഭിച്ചത്.

Advertisement