ന്യൂയോര്‍ക്ക്: അമേരിക്കയിലെ അറ്റ്‌ലാന്റെ എയര്‍പോര്‍ട്ടില്‍ പൊലീസ് കസ്റ്റഡിയിലിരിക്കെ ഇന്ത്യക്കാരന്‍ മരിച്ചു. അതുല്‍ കുമാര്‍ ബാബുഭായ് പട്ടേലാണ് മരിച്ചത്. അമേരിക്കന്‍ എമിഗ്രേഷന്‍ ആന്റ് കസ്റ്റംസ് എന്‍ഫോഴ്‌സമന്റ് ഇയാളെ കസ്റ്റഡിയിലെടുത്തുതായിരുന്നു.

ആവശ്യത്തിനുള്ള രേഖകള്‍ ഇല്ലെന്ന് ആരോപിച്ചാണ് അറ്റ്‌ലാന്റ എമിഗ്രേഷന്‍ വിഭാഗം 58കാരനായ അതുലിനെ കഴിഞ്ഞ ആഴ്ച കസ്റ്റഡിയിലെടുത്തത്. ഇക്വഡോറില്‍ നിന്ന് ഈ മാസം പത്തിനാണ് പട്ടേല്‍ അറ്റ്‌ലാന്റ് വിമാനത്താവളത്തിലെത്തിയത്.


Must Read: ഷിംല മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ നിന്നും സി.പി.ഐ.എമ്മിന്റെ മികച്ച ഭരണ മാതൃക: അഞ്ചുവര്‍ഷത്തിനിടെ പരിഹാരമുണ്ടാക്കിയത് ഒട്ടേറെ അടിസ്ഥാന പ്രശ്‌നങ്ങള്‍ക്ക്


ആവശ്യമായ രേഖകള്‍ ഇല്ലാത്തതിനാല്‍ ഇയാളെ രാജ്യത്തു പ്രവേശിിക്കുന്നതില്‍ നിന്നും കസ്റ്റംസ് ആന്റ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ വിലക്കുകയും ഐ.സി.ഇക്കു കൈമാറുകയുമായിരു്ന്നു.

അറ്റ്‌ലാന്റ് സിറ്റി ഡിറ്റെന്‍ഷന്‍ സെന്ററില്‍ നടത്തിയ മെഡിക്കല്‍ പരിശോധനയില്‍ ഇയാള്‍ക്ക് ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും പ്രമേഹവും ഉള്ളതായി കണ്ടെത്തിയിരുന്നു. രണ്ടു ദിവസങ്ങള്‍ക്കുശേഷം ശ്വാസ തടസത്തെ തുടര്‍ന്ന് ഇയാളെ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.

ഹൃദയാഘാതം മൂലം ആശുപത്രിയിലാണ് അതുല്‍ മരിച്ചതെന്ന് അധികൃതര്‍ പറയുന്നു. ഇക്വഡോറില്‍ നിന്ന് മെയ് 10നാണ് അതുല്‍ അറ്റ്‌ലാന്റ വിമാനത്താവളത്തില്‍ എത്തിയത്. എന്നാല്‍ ആവശ്യമുള്ള രേഖകള്‍