Categories

57 ാമത് സ്‌കൂള്‍ കായിക മേള: പി.യു ചിത്രക്ക് മീറ്റ് റെക്കോര്‍ഡ്

p.u-chithra

കൊച്ചി: 57 ാമത് സംസ്ഥാന സ്‌കൂള്‍ കായിക മേളയ്ക്ക് തുടക്കമായി. ഇന്ന് രാവിലെ ഏഴോടെ കൊച്ചിയില്‍ ആരംഭിച്ച മത്സരത്തില്‍ പാലക്കാടാണ് മുന്നില്‍ നില്‍ക്കുന്നത്. മത്സരത്തിന്റെ ആദ്യ ദിവസം പാലക്കാടിന്റെ പി.യു ചിത്ര മീറ്റ് റെക്കോര്‍ഡോടെ സ്വര്‍ണം നേടി.

സീനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററിലാണ് പാലാക്കാടിന്റെ പി.യു. ചിത്ര സ്വര്‍ണം നേടിയത്. 9:54:9 ആണ് ചിത്രയുടെ സമയം.  ദേശീയ റെക്കോര്‍ഡിനേക്കാള്‍ മികച്ച സമയത്തോടെയാണ് ചിത്രയുടെ സ്വര്‍ണ നേട്ടം. പ്ലസ് ടു വിദ്യാര്‍്ത്ഥിനിയായ ചിത്രയുടെ അവസാന സ്‌കൂള്‍ മേളയാണിത്.

സീനിയര്‍ ആണ്‍കുട്ടികളുടെ 5000 മീറ്ററില്‍ ആദ്യ രണ്ട് സ്ഥാനങ്ങളും പാലക്കാട് നേടി. മുണ്ടൂര്‍ സ്‌കൂളിലെ പി.ആര്‍. രാഹുലിനാണ് സ്വര്‍ണം.  പറളി സ്‌കൂളിലെ ജെ. സതീഷ് വെള്ളി നേടി.  തിരുവനന്തപുരം സായ് സ്‌കൂളിലെ ഷിജോ രാജനാണ് വെങ്കലം.

ജൂനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്റര്‍ ഓട്ടത്തില്‍  കോഴിക്കോടിന്റെ ആതിരയും ദേശീയ റെക്കോര്‍ഡോടെ സ്വര്‍ണം നേടി.  കോഴിക്കോട് നെല്ലിപ്പൊയില്‍ സെന്റ് ജോണ്‍സ് സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് ആതിര. ആതിരയുടെ ആദ്യ സ്‌കൂള്‍ മീറ്റാണിത്.

ജൂനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്റര്‍ ഓട്ടത്തില്‍ തൃശൂര്‍ നാട്ടിക ഫിഷറീസ് സ്‌കൂളിലെ വി.ഡി. അഞ്ജലി മീറ്റ് റെക്കോഡ് തിരുത്തി.

ആറ്  ഫൈനലുകള്‍ പൂര്‍ത്തിയായപ്പോള്‍ 28 പോയിന്റോടെ പാലക്കാടാണ് ഒന്നാം സ്ഥാനത്തുള്ളത്.  എട്ട് പോയിന്റോടെ എറണാകുളവും അഞ്ചു പോയിന്റോടെ കോഴിക്കോടും മൂന്നാം സ്ഥാനത്തുണ്ട്.