ലണ്ടന്‍: മാന്യന്മാരുടെ കളിയായ ക്രിക്കറ്റില്‍ വീണ്ടും കോഴയുടെ കരിനിഴല്‍. കഴിഞ്ഞ വര്‍ഷം മാത്രം വാതുവെയ്പ്പുകാരുമായി 56 ക്രിക്കറ്റ് താരങ്ങള്‍ ബന്ധപ്പെട്ടതായി ഓസ്‌ട്രേലിയന്‍ മുന്‍ ക്യാപ്റ്റന്‍ സ്റ്റീവ് വോ. വാതുവെയ്പ്പുകാരുമായി ബന്ധപ്പെട്ട കളിക്കാരുടെ എണ്ണം കേട്ടപ്പോള്‍ ഞെട്ടിപ്പോയിയെന്നും വോ പറഞ്ഞതായി ഡെയ്‌ലി ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തു.

സത്യം പുറത്ത് കൊണ്ട് വരാന്‍ ക്രിക്കറ്റ് കളിക്കാരെ നുണപരിശോധനയ്ക്കു വിധേയരാക്കണമെന്നും എംസിസി വേള്‍ഡ് ക്രിക്കറ്റ് കമ്മിറ്റി തലവനായ വോ പറഞ്ഞു. എന്നാല്‍ കളിക്കാരെ നുണപരിശോധനയ്ക്കു വിധോയമാക്കണമെന്ന സ്റ്റീവ് വോയുടെ ആശയത്തോടു യോജിപ്പില്ലെന്നു ഫെഡറേഷന്‍ ഒഫ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റേഴ്‌സ് അസോസിയേഷന്‍ സിഇഒ റ്റിം മെ പറഞ്ഞു.