Categories

സ്‌കൂള്‍ മീറ്റ്:മഞ്ജുവും സുജിത് കുട്ടനും വേഗമേറിയ താരങ്ങള്‍

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ അത്‌ലറ്റിക്‌സ് മീറ്റിലെ വേഗതയുടെ രാജകുമാരനെയും രാജകുമാരിയെയും കണ്ടെത്തി. സീനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്റര്‍ വിഭാഗത്തില്‍ കണ്ണൂരിന്റെ മഞ്ജുവും സീനിയര്‍ ആണ്‍ കുട്ടികളുടെ 100 മീറ്ററില്‍ സുജിത് കുട്ടനുമാണ് വിജയികളായത്.

അച്ഛന്‍ മുരളിക്കുട്ടന്റെ മരണവിവരം അറിയാതെയാണ് സുജിത് കുട്ടന്‍ ഓടി ഒന്നാമതെത്തിയത്.

സബ് ജൂനിയര്‍ ആണ്‍കുട്ടികളുടെ 100 മീറ്ററില്‍ കല്ലടിഎച്ച് എസ് എസിലെ രാഗില്‍ ഒന്നാംസ്ഥാനം നേടി. സബ്ജൂനിയര്‍ ഗേള്‍സില്‍ പാലക്കാട് പറളി ഹൈസ്‌ക്കൂളിലെ മജീദ നൗറിനാണ് സ്വര്‍ണം. ജൂനിയര്‍ ആണ്‍കുട്ടികളുടെ 100 മീറ്ററില്‍ കൊല്ലത്തിന്റെ നിഖിലിനാണ് സ്വര്‍ണം. പുനലൂര്‍ സെന്റ് ഗൊറൈറ്റിസ് സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ്.

സംസ്ഥാന സ്‌കൂള്‍ അത്‌ലറ്റിക്‌സ് മീറ്റില്‍ പാലക്കാട് കുതിപ്പ് തുടരുന്നു. മീറ്റിന്റെ രണ്ടാംദിനമായ ഇന്ന് നടന്ന ആറ് ഫൈനലുകളില്‍ അഞ്ചിലും പാലക്കാട് സ്വര്‍ണം നേടി.

രാവിലെ നടന്ന പെണ്‍കുട്ടികളുടെ 1500 മീറ്റര്‍ ഓട്ടത്തില്‍ മുണ്ടൂര്‍ ഹയര്‍സെക്കന്‍ഡറിയിലെ പി.യു ചിത്ര സ്വര്‍ണംനേടി. ഇത് മീറ്റ് റെക്കോര്‍ഡാണ്. ഇതേവിഭാഗത്തില്‍ മുണ്ടൂര്‍ സ്‌കൂളിലെ തന്നെ കെ കെ വിദ്യയും മീറ്റ് റെക്കോര്‍ഡ് സ്ഥാപിച്ചിരുന്നു.

സ്ബജൂനിയര്‍ ആണ്‍കുട്ടികളുടെ ഹൈജമ്പില്‍ കോതമംഗലം സെന്റ് ജോര്‍ജ്ജ് സ്‌കൂളിലെ റെജിന്‍ ജോസ് സ്വര്‍ണം നേടി. ആണ്‍കുട്ടികളുടെ 1500 മീറ്ററില്‍ പാലക്കാട് കല്ലടി സ്‌കൂളിലെ ലിജോ മാണി സ്വര്‍ണം നേടി. സീനിയര്‍ വിഭാഗം ഹാമര്‍ത്രോയില്‍ കോഴിക്കോടിന്റെ സച്ചിന്‍ ജെയിംസിനാണ് സ്വര്‍ണം.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.