എഡിറ്റര്‍
എഡിറ്റര്‍
ഡീഗോ മറഡോണ വീണ്ടും അച്ഛനായി
എഡിറ്റര്‍
Friday 15th February 2013 12:55am

ബ്യൂണസ് ഐറിഷ്: അര്‍ജന്റീനന്‍ ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മാറഡോണ വീണ്ടും അച്ഛനായി. മുന്‍ കാമുകി വെറോണിക്ക ഒയേഡയാണ് കഴിഞ്ഞ ദിവസം രാത്രി ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.

Ads By Google

ആദ്യഭാര്യ ക്ലോഡിയ വില്ലാഫെയ്‌നുമായുള്ള ബന്ധത്തില്‍ മാറഡോണയ്ക്ക് രണ്ട് പെണ്‍മക്കളുണ്ട്. ഡാല്‍മ നെറീയ, ഗ്യാന്നിയ ദിനോറ എന്നിവരാണ് അവര്‍.

ഇതില്‍ ഗ്യാന്നിയ അര്‍ജന്റീനാതാരം സെര്‍ജിയോ അഗ്യൂറോയുടെ ഭാര്യയാണ്. ഗ്യാന്നിയ 2009ല്‍ ബെഞ്ചമിന്‍ എന്ന ആണ്‍കുട്ടിക്ക് ജന്മം നല്‍കിയിരുന്നു. നേപ്പിള്‍സിലായിരുന്നപ്പോഴുള്ള ബന്ധത്തില്‍ ഡീഗോ ജൂനിയര്‍ എന്നൊരു മകനും മറഡോണയ്ക്കുണ്ട്.

ചില അസ്വാരസ്യങ്ങള്‍ കാരണം മറഡോണയും വെറോണിക്കയും മാസങ്ങള്‍ക്കുമുമ്പേ വേര്‍പിരിഞ്ഞിരുന്നു. എങ്കിലും കുട്ടിക്ക് മാറഡോണയുടെ പേര് ചേര്‍ത്ത് ഡീഗോ ഫെര്‍ണാണ്ടോ എന്നാണ് ഒയേഡ പേരിട്ടിരിക്കുന്നത്.

അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നാണ് ആശുപത്രി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. എന്നാല്‍ മറഡോണ ആശുപത്രിയില്‍ എത്തി കുഞ്ഞിനെ കണ്ടിട്ടില്ല.

ആദ്യഭാര്യ ക്ലോഡിയ വില്ലാഫെയ്‌നുമായുള്ള ബന്ധത്തില്‍ മാറഡോണയ്ക്ക് രണ്ട് പെണ്‍മക്കളുണ്ട്. ഡാല്‍മ നെറീയ, ഗ്യാന്നിയ ദിനോറ എന്നിവര്‍. ഇതില്‍ ഗ്യാന്നിയ അര്‍ജന്റീനാതാരം സെര്‍ജിയോ അഗ്യൂറോയുടെ ഭാര്യയാണ്.

ഗ്യാന്നിയ 2009ല്‍ ബെഞ്ചമിന്‍ എന്ന ആണ്‍കുട്ടിക്ക് ജന്മം നല്‍കിയിരുന്നു. നേപ്പിള്‍സിലായിരുന്നപ്പോഴുള്ള ബന്ധത്തില്‍ ഡീഗോ ജൂനിയര്‍ എന്നൊരു മകനും മാറഡോണയ്ക്കുണ്ട്.

ദുബായില്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ഉപദേഷ്ടാവായി പ്രവര്‍ത്തിക്കുകയാണ് മറഡോണ ഇപ്പോള്‍.

Advertisement