കൊച്ചി: മോഹന്‍ലാലിന്റെ അന്‍പതാം ജന്മദിനം വിപുലമായി ആഘോഷിക്കാന്‍ ആരാധകര്‍ ഒരുങ്ങുന്നു. മെയ് 21 വെള്ളിയാഴ്ചയാണ് ലാലിന്റെ അന്‍പതാം ജന്മദിനം.

മോഹന്‍ലാല്‍ 25 വര്‍ഷത്തെ അഭിനയജീവിതം പിന്നിട്ടപ്പോള്‍ നടത്തിയ ആഘോഷത്തിനു സമാനമായ ഒന്ന് സംഘടിപ്പിക്കാനാണ് സിനിമാ സുഹൃത്തുക്കളും ആരാധക സംഘടനകളും പദ്ധതിയിടുന്നത്.

Subscribe Us:

ജന്മദിനത്തിനോടനുബന്ധിച്ച് ഏപ്രില്‍ 2 മുതല്‍ മെയ് 21 വരെ മോഹന്‍ലാലിന്റെ വിവിധ ചിത്രങ്ങള്‍ തീയേറ്ററുകളിലെത്തും. ഏപ്രില്‍ 2ന് മോഹന്‍ലാലിന്റെ ഉടമസ്ഥതയിലുള്ള മാക്‌സ് ലാബ് വിതരണം ചെയ്യുന്ന ജനകന്‍ റിലീസ് ചെയ്യും. ഏപ്രില്‍ 14ന് മുരളിനാഗവള്ളി സംവിധാനം ചെയ്ത അലക്‌സാണ്ടര്‍ ദ ഗ്രേറ്റ് പ്രദര്‍ശനത്തിനെത്തും.

തിലകന്‍ പ്രശ്‌നത്തിലൂടെ വിവാദത്തിലായ ക്രിസ്ത്യന്‍ ബ്രദേഴ്‌സിന്റെ റിലീസ് നിശ്ചയിച്ചിരിക്കുന്നത് ഏപ്രില്‍ 30 ആണ്. എന്നാല്‍ മോഹന്‍ലാലിന്റെ ജന്മദിനമായ മെയ് 21 ലേക്ക് റിലീസിംഗ് മാറ്റണമെന്ന് ലാല്‍ ഫാന്‍സ് ചിത്രത്തിന്റെ നിര്‍മ്മാതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

മോഹന്‍ലാലിന്റെ ജന്മംദിനത്തോടനുബന്ധിച്ച് മധ്യവേനല്‍ അവധിക്കാലത്ത് ലാല്‍ ചിത്രങ്ങളുടെ കൂട്ട പ്രദര്‍ശനമാണ് നടക്കുക.