എഡിറ്റര്‍
എഡിറ്റര്‍
അന്നദാനത്തിനിടെ 500 പേര്‍ക്ക് ഭക്ഷ്യവിഷബാധ
എഡിറ്റര്‍
Sunday 12th January 2014 12:52am

payyannur-1

പയ്യന്നൂര്‍: ക്ഷേത്രോത്സവത്തോടനുബന്ധിച്ച് നടന്ന അന്നദാനത്തില്‍ പങ്കെടുത്ത അഞ്ഞൂറോളം പേര്‍ക്ക് ഭക്ഷ്യവിഷബാധ. ആലക്കാട് കളരിക്കല്‍ ക്ഷേത്രത്തിലെ അന്നദാനത്തില്‍ പങ്കെടുത്തവര്‍ക്കാണ് ഛര്‍ദ്ദിയും വയറിളക്കവും അനുഭവപ്പെട്ടത്.

അമ്പതോളം പേരെ പയ്യന്നൂരിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവരെ ആശുപത്രികളിലും ആരോഗ്യവകുപ്പിന്റെ പ്രത്യേക ക്യാമ്പിലുമായി പ്രഥമ ശുശ്രൂഷ നല്‍കി വിട്ടയച്ചു. ആരുടെയും നില ഗുരുതരമല്ല.

ക്ഷേത്രോത്സവത്തിന്റെ ഭാഗമായി കഴിഞ്ഞ വ്യാഴാഴ്ചയാണ് അന്നദാനം നടത്തിയത്. എന്നാല്‍ അടുത്ത ദിവസം മുതല്‍ പലര്‍ക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു തുടങ്ങി. തുടര്‍ന്ന് ആലക്കാട് കളരിക്ക് സമീപം ആരോഗ്യ വകുപ്പ് ക്യാമ്പ് നടത്തി.

ഭക്ഷണത്തിലൂടെയാണ് വിഷബാധയേറ്റതെന്ന് പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.

ക്ഷേത്രത്തിനടുത്തുള്ള കിണറിലെ വെള്ളത്തിലൂടെയായിരിക്കാം വിഷബാധയുണ്ടായെതെന്നാണ് നിഗമനം. ഇതിലെ വെള്ളമായിരുന്നു ഭക്ഷണമുണ്ടാക്കാനായി ഉപയോഗിച്ചിരുന്നത്.

Advertisement