എഡിറ്റര്‍
എഡിറ്റര്‍
ആന്‍ഡ്രോയിഡ് ഡിവൈസ് ആക്ടിവേറ്റ് ചെയ്തവര്‍ 500 മില്യണ്‍
എഡിറ്റര്‍
Wednesday 12th September 2012 1:53pm

ലോകത്ത് ഇന്ന് വരെ ആന്‍ഡ്രോയിഡ് ഡിവൈസ് ആക്ടിവേറ്റ് ചെയ്തവരുടെ എണ്ണം 500 മില്യണ്‍ ആളുകള്‍. ആന്‍ഡ്രോയിഡ് മേധാവി ആന്റി റൂബിനാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.

ദിനംപ്രതി 1.3 മില്യണ്‍ ആളുകളാണ് ആന്‍ഡ്രോയിഡ് ആക്ടിവേറ്റ് ചെയ്യുന്നത്. ഈ വര്‍ഷം ജൂണിന് ശേഷം മാത്രം ആക്ടിവേറ്റ് ചെയ്തത് 70,000 പേരാണ്.

Ads By Google

ഇത് കൂടാതെ ജൂണില്‍ നടന്ന ഗൂഗിള്‍ ഡെവലപര്‍ കോണ്‍ഫറന്‍സില്‍ ഒരു മില്യണ്‍ ആന്‍ഡ്രോയിഡ് ഒരു ദിവസം ആക്ടിവേറ്റ് ചെയ്തതായി ഗൂഗിള്‍ വെളിപ്പെടുത്തിയിരുന്നു. ഓരോ സെക്കന്റിലും 12 പുതിയ ആന്‍ഡ്രോയിഡ് ഡിവൈസുകളാണ് ഗൂഗിള്‍ ആക്ടിവേറ്റ് ചെയ്യുന്നത്.

ആന്‍ഡ്രോയിഡ് ആക്ടിവേഷന്‍ ടൈംലൈന്‍:

2012 സെപ്റ്റംബര്‍ 12 : 1,300,000 ഡിവൈസ്
2012 ജൂണ്‍ 27         : 1,000,000
2012 ഫെബ്രുവരി 27    :850,000
2011 ഡിസംബര്‍ 21   :700,000
2011 ജുലൈ 15        :550,000
2011 ജൂണ്‍ 28          :550,000
2011 മെയ് 10:400,000
2011 ഫെബ്രുവരി 24 :350,000
2010 ഡിസംബര്‍ 9 :300,000
2010 ആഗസ്റ്റ് 4:200,000

Advertisement