ദമാസ്‌കസ്: സിറിയന്‍ ആഭ്യന്തര കലാപത്തില്‍ 50 സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഇന്നലെ നടന്ന കാര്‍ ബോംബാക്രമണത്തിലാണ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടത്.

സ്‌ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ ഹമാസ് പ്രവിശ്യയിലെ ഷാല്‍ അല്‍ ഗാബിലെ പ്രാദേശിക വികസന കേന്ദ്രത്തിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നു.

Ads By Google

സിറിയന്‍ പ്രസിഡന്റ് ബഷര്‍ അല്‍ അസദിന്റെ സൈന്യത്തിന്റെ പ്രധാന കേന്ദ്രമാണ് പ്രാദേശിക വികസന കേന്ദ്രം.

അല്‍ ഖ്വയ്ദയോട് സഹകരിക്കുന്ന നഴ്‌സ ഫ്രണ്ട് എന്ന സംഘടനയാണ് അക്രമത്തിന് പിന്നിലെന്നാണ് അധികൃതര്‍ നല്‍ക്കുന്ന വിശദീകരണം.

ആദ്യ സ്‌ഫോടനത്തിന് ശേഷം തുടര്‍സ്‌ഫോടനങ്ങളുണ്ടായതായാണ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്.

അക്രമത്തില്‍ രണ്ട്  പൗരന്മാര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് അറിയുന്നത്.