ലക്‌നൗ: കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധിയും അഞ്ച് വിദേശ സുഹൃത്തുക്കളും ചേര്‍ന്ന് 24കാരിയെ മാനഭംഗപ്പെടുത്തിയെന്ന് ആരോപിച്ച് ഹരജി നല്‍കിയ ആള്‍ക്ക് 50ലക്ഷം രൂപ പിഴ. ലക്‌നൗ ഹൈക്കോടതിയാണ് വിധി പുറപ്പെടിവിച്ചത്.

മദ്ധ്യപ്രദേശിലെ സമാജ് വാദി പാര്‍ട്ടി മുന്‍ എം.എല്‍.എ കിഷോര്‍ സമൃതെയാണ് ഹരജി നല്‍കിയത്. രാഹുലിന്റെ മണ്ഡലമായ അമേഠയില്‍ വെച്ച് രാഹുലും കൂട്ടുകാരും സുകന്യസിംഗ് എന്ന പെണ്‍കുട്ടിയെ സംഘം ചേര്‍ന്ന് പിഡിപ്പിച്ചെന്നായിരുന്നു ആരോപണം.

എന്നാല്‍ കോടതിയില്‍ നേരിട്ട് ഹാജരായ പെണ്‍കുട്ടി തന്നെ ആരും പീഡിപ്പിച്ചിട്ടില്ലെന്ന് മൊഴി നല്‍കുകയായിരുന്നു. പിഴയില്‍ 20 ലക്ഷം രാഹുല്‍ ഗാന്ധിക്കും 25ലക്ഷം പെണ്‍കുട്ടിയ്ക്കും, അഞ്ചു ലക്ഷം രൂപ കേസ് അന്വേഷിച്ച പോലീസ് സംഘത്തിനും നല്‍കാന്‍ കോടതി വിധിച്ചു.