മുംബൈ: ജെറ്റ് എയര്‍വേയ്‌സ്-കിംഗ് ഫിഷര്‍ ‘ആകാശയുദ്ധം’ പുതിയ വഴിത്തിരിവിലേക്ക്. കിംഗ് ഫിഷറില്‍ നിന്നും രാജിവെച്ച 50 പൈലറ്റുമാര്‍ ജെറ്റ് എയര്‍വേയ്‌സില്‍ ചേര്‍ന്നു. ഇതോടെ കിംഗ്ഫിഷറിലെ പൈലറ്റുമാരുടെ എണ്ണത്തില്‍ വന്‍കുറവുണ്ടായതായിട്ടുണ്ട്.

കോപൈലറ്റുമാരായാണ് രാജിവെച്ച പലരും ജെറ്റ് എയര്‍വേയ്‌സില്‍ ചേര്‍ന്നിരിക്കുന്നത്. സാമ്പത്തികമാന്ദ്യം മൂലം കിംഗ് ഫിഷര്‍ നിര്‍ബന്ധിത അവധിയില്‍ പ്രവേശിപ്പിച്ചിരുന്നവരാണ് ഇവര്‍.

കിംഗ് ഫിഷറില്‍ നിന്നും രാജിവെച്ചവര്‍ കമ്പനിയിലെത്തിയ വാര്‍ത്ത കിംഗ്ഫിഷര്‍ സ്ഥിരീകരിച്ചു. എന്നാല്‍ തങ്ങള്‍ മനപ്പൂര്‍വ്വം ഇവരെ റാഞ്ചിയതല്ലെന്നാണ് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്.