കൊല്‍ക്കത്ത: ഈവര്‍ഷം നവംബര്‍ വരെയുള്ള കണക്കുകളനുസരിച്ച് രാജ്യത്തെ പരോക്ഷ നികുതി വരുമാനത്തില്‍ 50 ശതമാനത്തിന്റെ വര്‍ധനവ് രേഖപ്പെടുത്തി. മൊത്തം പരോക്ഷനികുതി സമാഹരണം 20,8000 കോടിയിലെത്തി.

പരോക്ഷനികുതി സമാഹരണത്തിലൂടെ 3,15,000 കോടി സമാഹരിക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നതെന്ന് റവന്യൂ സെക്രട്ടറി സൂനില്‍ മിത്തല്‍ പറഞ്ഞു. നവംബര്‍ വരെയുള്ള കണക്കുകളനുസരിച്ച് മൊത്തം നികുതി സമാഹരണം 55 ശതമാനം വര്‍ധിച്ച് 7,45000 കോടിയിലെത്തിയിട്ടുണ്ട്.