ജയ്പൂര്‍: രാജസ്ഥാനില്‍ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ആറ് ദിവസമായി നടത്തുന്ന സമരത്തെ തുടര്‍ന്ന് 50 രോഗികള്‍ മരിച്ചു. സമരത്തില്‍ പങ്കെടുത്ത രണ്ട് മുഖ്യമെഡിക്കല്‍ ഓഫീസര്‍മാരെയും 10 പ്രൈമറി മെഡിക്കല്‍ ഓഫീസര്‍മാരെയും രാജസ്ഥാന്‍ സര്‍ക്കാര്‍ പുറത്താക്കി. എസ്മ പ്രയോഗിച്ച് 397 ഡോക്ടര്‍മാരെ സര്‍ക്കാര്‍ ഇതുവരെ അറസ്റ്റിലായിട്ടുണ്ട്.

അതിനിടെ, ഡോക്ടര്‍മാര്‍ സമരം തുടരുന്നതിനാല്‍ സര്‍ക്കാര്‍ ബദല്‍ സംവിധാനം നടപ്പാക്കി തുടങ്ങി. ഇതിന്റെ ഭാഗമായി 361 സ്വകാര്യ ആശുപത്രികള്‍ക്ക് ഔട്ട് പേഷ്യന്റ് ഡിപ്പാര്‍ട്ട്‌മെന്റും ഡയഗ്നോസ്റ്റിക് സര്‍വീസും നടത്താന്‍ അനുമതി നല്‍കി. ചിലആശുപത്രികളില്‍ അടിയന്തര സേവനത്തിനായി ആര്‍മി ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കുന്നുണ്ട്. വേദന വര്‍ധനവ് ആവശ്യപ്പെട്ടാണ് രാജസ്ഥാനില്‍ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സമരം നടത്തുന്നത്.

Subscribe Us:


Malayalam News

Kerala News in English