എഡിറ്റര്‍
എഡിറ്റര്‍
സവര്‍ണ പീഡനം; യുപിയില്‍ അന്‍പതോളം ദളിതര്‍ ഇസ്‌ലാം മതം സ്വീകരിക്കുന്നു
എഡിറ്റര്‍
Monday 15th May 2017 9:09am

 

ലഖ്നൗ: സവര്‍ണ്ണ പീഡനം സഹിക്ക വയ്യാതെ യൂപിയില്‍ അന്‍പതോളം ദളിതര്‍ ഇസ്‌ലാം മതം സ്വീകരിക്കാന്‍ ഒരുങ്ങുന്നു. ഉത്തര്‍ പ്രദേശിലെ മൊറാദാബാദിലുള്ള അന്‍പതോളം പേരാണ് ഇക്കാര്യം പരസ്യമായി പ്രഖ്യാപിച്ചത്.


Also read ആര്‍.എസ്.എസുകാര്‍ അടിച്ച് തകര്‍ത്ത ആശുപത്രിയും ആംബുലന്‍സും ട്വിറ്ററില്‍ എത്തിയപ്പോള്‍ സി.പി.ഐ.എം ഭീകരത; വ്യാജ പ്രചരണവുമായ് ബി.ജെ.പി നേതാക്കള്‍


 

പ്രധാനമന്ത്രി നരേന്ദ്ര മോദിയിലും സംസ്ഥാന മുഖ്യമന്ത്രി യോഗി ആദിത്യനാഥിലും പ്രതീക്ഷ ഉണ്ടായിരുന്നെങ്കിലും ഭരണകര്‍ത്താക്കള്‍ പോലും ദലളത് വിരുദ്ധരാണ്. ഇതാണ് ഞങ്ങള്‍ ഇത്തരമൊരു തീരുമാനമെടുക്കാന്‍ കാരണമെന്ന് അവര്‍ പറഞ്ഞു

മതം മാറ്റ വാര്‍ത്തയറിഞ്ഞ് സംഘ്പരിവാര്‍ സംഘടനയായ ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ ദളിതരെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അവര്‍ തയ്യാറായില്ല. ഇസ്‌ലാം മതം സ്വീകരിക്കുമെന്ന നിലപാടില്‍ ഉറച്ച് നിന്ന ഇവര്‍ ഹിന്ദു ദൈവങ്ങളുടെ വിഗ്രഹങ്ങള്‍ നദിയിലൊഴുക്കുകയും ചെയ്തു.


Dont miss ‘എന്റെ നന്മയ്ക്ക് വിലയിടാനാവില്ല’; കളഞ്ഞു കിട്ടിയ 40പവന്‍ സ്വര്‍ണ്ണവും ഒരു ലക്ഷം രൂപയും ഉടമസ്ഥനെ ഏല്‍പ്പിച്ച് ബംഗാളി യുവാവ് 


നാട്ടില്‍ സവര്‍ണ മേധാവിത്വം മൂലം ജീവിക്കാന്‍ കഴിയുന്നില്ലെന്നും. ബാര്‍ബര്‍മാര്‍ സവര്‍ണ്ണ ഭീഷണിയെ തുടര്‍ന്ന് തങ്ങളുടെ മുടി വെട്ടാന്‍ വരെ കൂട്ടാക്കുന്നില്ലെന്നും അവര്‍ പറഞ്ഞു. ‘ഞങ്ങളുടെ താടിയും മുടിയും വളര്‍ന്നു. ഞങ്ങളുടെ രൂപവും മുസ്‌ലിങ്ങളെ പോലെയായി ഇതോടെ ഇസ്‌ലാം മതം സ്വീകരിക്കാന്‍ തീരുമാനമെടുക്കുകയായിരുന്നെന്നും’ അവര്‍ കൂട്ടിച്ചേര്‍ത്തു.

Advertisement