Categories

മൊഗാദിഷുവില്‍ 50 തീവ്രവാദികളെ വധിച്ചു

മൊഗാദിഷു: സൊമാലിയന്‍ തലസ്ഥാനത്ത് സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ 50ലധികം ഇസ്‌ലാമിക് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. ആഫ്രിക്ക കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന അല്‍-ഷബാബ് തീവ്രവാദസംഘടനയിലെ പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടതെന്നാണ് സൂചന.

അതിനിടെ സൊമാലിയയില്‍ ഭീകരസംഘടനകള്‍ക്കെതിരേയുള്ള ആക്രമണം ശക്തമാക്കിയിട്ടുണ്ട്. തീവ്രവാദസംഘടനകളെ ശക്തമായി നേരിടുമെന്ന് പ്രധാനമന്ത്രി മുഹമ്മദ് അബ്ദുല്ല മുഹമ്മദ് വ്യക്തമാക്കിയിട്ടുണ്ട്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.