എഡിറ്റര്‍
എഡിറ്റര്‍
തലച്ചോറിനെ ഉത്തേജിപ്പിക്കാന്‍ അഞ്ച് വഴികള്‍
എഡിറ്റര്‍
Sunday 12th January 2014 5:53pm

brain1

ഓര്‍മ്മയാണ് മനുഷ്യനെ ഓരോ കാര്യങ്ങളും ചെയ്യാന്‍ പ്രേരിപ്പിക്കുന്നത്. ഓര്‍മ്മ നശിച്ചാല്‍ മരണമടയുന്നതിന് തുല്യമാണ്. അസുഖം വന്നിട്ട് ചികിത്സിക്കുതിനേക്കാള്‍ നല്ലത് വരാതിരിക്കാനുള്ള വഴികള്‍ ചെയ്യുകയാണെന്നൊരു ചൊല്ലുണ്ടല്ലൊ. ഇവിടെയിതാ നിങ്ങളുടെ ഓര്‍മ്മ ശക്തി വര്‍ധിപ്പിക്കാന്‍ ചില വഴികള്‍

ബെറികള്‍ കഴിക്കുക:

ബ്ലൂബെറിയും ബ്ലാക്ക് ബെറിയും ഉയര്‍ന്ന അളവില്‍ കഴിക്കുന്നത് ജ്ഞാനശക്തിയെ വര്‍ധിപ്പിക്കുമൊണ് പഠനം. ബ്ലൂ ബെറികളിലും  സ്‌ട്രോബെറികളിലുമുള്ള ആന്റി ഓക്‌സിഡന്റുകളായ ഫഌവനോയിഡുകള്‍ ബ്രെയിന്‍ സെല്ലുകളെ കെമിക്കല്‍ സ്‌ട്രെസ്സിന്‍ നിന്നും സംരക്ഷിച്ച് നിര്‍ത്തും. മദ്ധ്യവയസില്‍ ആരോഗ്യകരമായ പഴങ്ങള്‍ കഴിക്കുത് ഡിംനേഷ്യ വരുന്നത് ഒരു പരിധി വരെ തടഞ്ഞുനിര്‍ത്തും.

വീട് വൃത്തിയാക്കുക:

പ്രായമായവര്‍ എപ്പോഴും എന്തെങ്കിലും ജോലികളില്‍ വ്യാപൃതരാകുന്നത് നല്ലതാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. പാചകം, വീട് വൃത്തിയാക്കല്‍, കാര്‍ഡുകള്‍ കളിക്കല്‍ തുടങ്ങിയ ജോലികളില്‍ മുഴുകുന്നത് അല്‍സ്‌ഹൈമേഴ്‌സിനുള്ള സാധ്യത കുറക്കും.

മറ്റുള്ള ഭാഷകള്‍ ഗ്രഹിക്കാന്‍ ശ്രമിക്കുക:

ഒന്നിലധികം ഭാഷകള്‍ സംസാരിക്കാനും അറിയാനും ശ്രമിക്കുന്നത് ഓര്‍മ്മ ശക്തിവര്‍ധിപ്പിക്കാന്‍ നല്ലതാണ്. ഡിമെന്‍ഷ്യക്ക് സാധ്യതയുള്ള കാരണങ്ങളില്‍ നിന്ന് തലച്ചോറിനെ ഇത് സംരക്ഷിക്കുകയും ചെയ്യും. ഓരോ ഭാഷകള്‍ അറിയാന്‍ ശ്രമിക്കുംതോറും തലച്ചോറും പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുകയാണ്.

ഗ്രീന്‍ ടീ ശീലമാക്കുക:

ഗ്രീന്‍ ടീകുടിക്കുത് ഓര്‍മ്മക്ക് ക്ഷയം സംഭവിക്കാതിരിക്കാന്‍ നല്ലതാണെന്നാണ് ശാസ്ത്രജ്ഞര്‍ പറയുത്. ഡിംനേഷ്യയില്‍ നിന്ന് മനുഷ്യനെ സംരക്ഷിക്കുന്ന മികച്ച ഭക്ഷണ പാനീയവുമാണ് ഗ്രീന്‍ ടീ.

ബ്രോക്കോളി  കഴിക്കുക:ബ്രോക്കോളി കഴിക്കുന്നതും ഓര്‍മ്മ ശക്തി വര്‍ധിപ്പിക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. അള്‍സ്‌ഹൈമര്‍ ഉണ്ടാകാനുള്ള സാധ്യതകളെ കുറക്കുന്ന കെമിക്കലായ സള്‍ഫോറാഫെയ്‌നിന്റെ  അംശം ബ്രോക്കോളി പോലുള്ള പച്ചക്കറികളില്‍ ഉണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

Advertisement