എഡിറ്റര്‍
എഡിറ്റര്‍
സ്ത്രീകളുടെ കാര്യത്തില്‍ പുരുഷന്‍ ഓര്‍ക്കേണ്ട അഞ്ച് കാര്യങ്ങള്‍
എഡിറ്റര്‍
Friday 7th September 2012 1:47pm

ചെറിയൊരു പ്രശ്‌നം മതി ബന്ധങ്ങളില്‍ വിള്ളല്‍ വീഴാന്‍. അതുകൊണ്ടുതന്നെ പളുങ്ക് പാത്രം സൂക്ഷിക്കുന്നതുപോലെ വേണം ബന്ധങ്ങളുടെ പവിത്രത കാത്തുസൂക്ഷിക്കാന്‍. സ്ത്രീകളുമായി ബന്ധമുള്ള പുരുഷന്മാര്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്.

Ads By Google

മറ്റൊരാളാല്‍ പ്രശംസിക്കപ്പെടാന്‍ എല്ലാവരും ആഗ്രഹിക്കുന്നുണ്ടെന്നത് യാഥാര്‍ത്ഥ്യമാണ്. അതിനാല്‍ നിങ്ങള്‍ക്ക് സ്ത്രീയെ സന്തോഷിപ്പിക്കാനറിയാമെങ്കില്‍ അത് ചെയ്യാതിരിക്കേണ്ട. അതിനര്‍ത്ഥം എന്ത് കാര്യം ചെയ്താലും അഭിനന്ദിക്കണമെന്നല്ല. നല്ല കാര്യങ്ങള്‍ കാണുമ്പോള്‍ അഭിനന്ദിക്കാന്‍ മടിക്കരുത് എന്നേ അര്‍ത്ഥമാക്കുന്നുള്ളൂ.

മിക്ക സ്ത്രീകള്‍ക്കും നല്ല ഓര്‍മ്മ ശക്തിയാണ്. അതിനാല്‍ ജീവിതത്തില്‍ സംഭവിക്കുന്ന ചെറിയ കാര്യങ്ങള്‍ പോലും അവള്‍ ഓര്‍ത്തിരിക്കും.

സ്ത്രീ വീട്ടുജോലി ചെയ്യുമ്പോള്‍ സഹായം ആവശ്യമുണ്ടോയെന്ന് നിങ്ങള്‍ ചോദിക്കാറുണ്ടോ? മടിയുണ്ടെങ്കിലും അവരോട് സഹായിക്കണമോയെന്ന് ചോദിക്കുന്നത് നിങ്ങളില്‍ മതിപ്പുളവാക്കാന്‍ കാരണമാകും.

നിങ്ങളുടെ പങ്കാളിക്ക് സര്‍പ്രൈസ് നല്‍കാറുണ്ടോ? പ്രത്യേക ദിവസങ്ങളിലും മറ്റും ഭാര്യയ്ക്ക് സര്‍പ്രൈസ് ഗിഫ്റ്റ് നല്‍കുകയോ വിനോദയാത്ര അറേയ്ഞ്ച് ചെയ്യുകയോ ചെയ്യുക. ചെറിയ സമ്മാനങ്ങള്‍പോലും ഭാര്യയ്ക്ക് വലിയ സന്തോഷം നല്‍കും.

ഭാര്യ നിങ്ങള്‍ക്ക് എത്രത്തോളം വിലപ്പെട്ടതാണെന്ന് അവളോട് പറയാം.

നിങ്ങളുടെ പങ്കാളിയെ ഒരിക്കലും കാമുകിയുമായോ മറ്റ് സ്ത്രീകളുമായ താരതമ്യം ചെയ്യാതിരിക്കുക. മറ്റ് സ്ത്രീകളുമായി താരതമ്യം ചെയ്യപ്പെടുന്നത് സ്ത്രീകള്‍ക്ക് സഹിക്കാനാവില്ല.

Advertisement