എഡിറ്റര്‍
എഡിറ്റര്‍
മുത്തലാഖ് കേസില്‍ വിധി പറഞ്ഞത് 5 മതസ്ഥരായ ജഡ്ജിമാര്‍
എഡിറ്റര്‍
Tuesday 22nd August 2017 11:11am

 


ന്യൂദല്‍ഹി: മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണോയെന്ന് അഭിപ്രായം പറയാനില്ലെന്നും എന്നാല്‍ ഇപ്പോഴുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ആറ് മാസത്തിനകം പുതിയ നിയമം കൊണ്ടു വരണമെന്നും ഇതിനായി അതുവരെ രാജ്യത്ത് മുത്തലാഖ് പാടില്ലെന്നും സുപ്രീംകോടതി വിധി പറഞ്ഞിരിക്കുകയാണ്. വ്യത്യസ്ത മതസ്ഥരായ 5 ജഡ്ജിമാരാണ് കേസില്‍ വിധി പറഞ്ഞത്.
ചീഫ് ജസ്റ്റിസ് ജെ.എസ് കെഹാര്‍ (സിഖ്), കുര്യന്‍ ജോസഫ് (ക്രിസ്ത്യന്‍), ആര്‍.എഫ് നരിമാന്‍ (പാഴ്‌സി), യു.യു ലളിത് (ഹിന്ദു), അബ്ദുല്‍ നസീര്‍ (മുസ്‌ലിം) എന്നിവരടങ്ങിയ ഭരണഘടനാ ബെഞ്ചാണ് വിധി പറഞ്ഞത്.

ചീഫ് ജസ്റ്റിസടക്കം 2 ജഡ്ജിമാര്‍ നിയമനിര്‍മാണം നടത്തണമെന്നും പാര്‍ലമെന്റിന് വിടണമെന്നും പറഞ്ഞപ്പോള്‍ മറ്റ് മൂന്ന് ജഡ്ജിമാര്‍ ഭരണാഘടനാ വിരുദ്ധമെന്ന് വിധി പ്രഖ്യാപിക്കുകയായിരുന്നു

മെയ്് 18ന് വാദം പൂര്‍ത്തിയായതിനെ തുടര്‍ന്ന് കേസ് വിധി പറയാന്‍ ഇന്നത്തേക്ക് മാറ്റിവെച്ചിരിക്കുകയായിരുന്നു


Read more:  നിരോധിച്ചുകൊണ്ട് നിയമനിര്‍മാണം നടത്തുന്നതുവരെ മുത്തലാഖ് പാടില്ലെന്ന് സുപ്രീം കോടതി


മുസ്‌ലിം വനിത സംഘടനകളടക്കം നല്‍കിയ ഏഴു ഹരജികളിലാണ് കോടതി വിധി. വിധി പ്രഖ്യാപിച്ച ബെഞ്ചില്‍ വനിതാ പ്രാതിനിധ്യം ഇല്ലാത്തത് വിമര്‍ശനമുയര്‍ന്നിരുന്നു. ജസ്റ്റിസ് ആര്‍. ഭാനുമതിയാണ് സുപ്രീംകോടതിയിലെ ഏകവനിതാ ജഡ്ജി.

വിശ്വാസ കാര്യമായതിനാല്‍ കേസില്‍ കോടതി ഇടപെടല്‍ ഉണ്ടാകരുതെന്ന് മുസ്‌ലിം പെഴ്‌സണല്‍ ബോര്‍ഡ് അടക്കം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മുത്തലാഖ് സ്ത്രീവിരുദ്ധമാണെന്നാണ് കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്.

Advertisement