ബെയ്ജിംഗ്: ചൈനയുടെ തെക്കുപടിഞ്ഞാറന്‍ പ്രവിശ്യയിലുണ്ടായ ഭൂചലനത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റു.

തെക്കുപടിഞ്ഞാറന്‍ ചൈനയിലെ യുനാന്‍ പ്രവിശ്യയിലാണ് റിക്ടര്‍ സ്‌കെയിലില്‍ 5.2 രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. തെംഗ്‌ചോങിലെ 18 ഓളം നഗരങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടതായും നിരവധി വീടുകള്‍ തകര്‍ന്നതായും റിപ്പോര്‍ട്ടുണ്ട്.

രക്ഷാപ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും തുടരുകയാണ്. തുടര്‍ചലനങ്ങളുണ്ടാകുമെന്ന ഭീതിയില്‍ നിരവധി പേരെ ടെന്റുകളിലേക്ക് മാറ്റിയിട്ടുണ്ട്.