എഡിറ്റര്‍
എഡിറ്റര്‍
ബോള്‍ട്ടിന് ഹാട്രിക്, 4×100 മീറ്റര്‍ റിലേയില്‍ ജമൈക്കക്ക് റെക്കോര്‍ഡ്
എഡിറ്റര്‍
Sunday 12th August 2012 11:03am

ലണ്ടന്‍: ലണ്ടനിലെ താരം ബോള്‍ട്ട് തന്നെ. പുരുഷന്മാരുടെ 4×100 മീറ്റര്‍ റിലേയിലെ സ്വര്‍ണ്ണത്തോടെ ജമൈക്ക നേടിയത് ഇരട്ട പൊന്‍തൂവലാണ്. ലോകറെക്കോര്‍ഡോടെ സ്വര്‍ണ്ണവും ഉസൈന്‍ ബോള്‍ട്ടിന്റെ ഹാട്രിക് നേട്ടവും.

ബീജിങ്ങിലേക്കാള്‍ മികച്ച സമയം കുറിച്ചിട്ടും ജമൈക്കക്ക് പിറകില്‍ രണ്ടാം സ്ഥാനത്തെത്താനായിരുന്നു അമേരിക്കയുടെ വിധി. ഏറെ ആവേശകരമായിരുന്ന മത്സരത്തില്‍ ബീജിങ്ങിലെ 37.10 സെക്കന്റ് എന്ന റെക്കോര്‍ഡ് പഴങ്കഥയാക്കിയ ജമൈക്കന്‍ താരങ്ങള്‍ 36.84 എന്ന പുതിയ റെക്കോര്‍ഡ് കുറിക്കുകയും ചെയ്തു.

Ads By Google

ആധികാരികമായായിരുന്നു ജമൈക്കയുടെ വിജയം. മൂന്നാം ലെഗില്‍ അമേരിക്കയുടെ ടൈസന്‍ ഗേ ബ്ലേക്കിന് അല്‍പ്പം വെല്ലുവിളി ഉയര്‍ത്തിയെങ്കിലും ബാറ്റണ്‍ ബോള്‍ട്ടിന്റെ കയ്യിലെത്തിയപ്പോഴേക്കും ജമൈക്ക സ്വര്‍ണ്ണത്തിലേക്ക് ഓടിയെത്തിയിരുന്നു.

100 മീറ്ററിലും 200 മീറ്ററിലും വെള്ളി കൊണ്ട് തൃപ്തിപ്പെട്ട ബ്ലേക്കിന് ലഭിക്കുന്ന ആദ്യ സ്വര്‍ണ്ണവുമായിരുന്നു 4×100 മീറ്റര്‍ റിലേ.

Advertisement