എഡിറ്റര്‍
എഡിറ്റര്‍
ധര്‍മ്മശാലയില്‍ വിരാട് കോഹ്‌ലി കളിക്കുന്നില്ല; പകരം അജിന്‍ക്യാ രഹാനെ ടീമിനെ നയിക്കുന്നു; അരങ്ങേറ്റത്തിനിറങ്ങി കുല്‍ദീപ് യാദവും
എഡിറ്റര്‍
Saturday 25th March 2017 9:48am


ധര്‍മ്മശാല: ഓസീസിനെതിരായ നാലാം ടെസ്റ്റില്‍ നിന്നും നായകന്‍ വിരാട് കോഹ്‌ലി പിന്‍വാങ്ങി. തോളെല്ലിനേറ്റ പരുക്ക് ഭേദമാകാത്തതിനെ തുടര്‍ന്നാണ് കോഹ്‌ലി മത്സരത്തില്‍ നിന്നും പിന്‍മാറിയത്. വിരാടിന് പകരം അജിന്‍ക്യാ രഹാനെയായിരിക്കും ടീമിനെ നയിക്കുക.

ലെഫ് ആം ബൗളര്‍ കുല്‍ദീപ് യാദവിനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കുല്‍ദീപിന്റെ അരങ്ങേറ്റ ടെസ്റ്റായിരിക്കും ഇത്. ഇശാന്ത് ശര്‍മ്മയ്ക്ക് പകരക്കാരനായി ഭുവനേശ്വര്‍ കുമാര്‍ ഇറങ്ങിയിട്ടുണ്ട്.

അതേസമയം, കോഹ്‌ലിയ്ക്ക് പകരക്കാരനായി ടീമിലേക്ക് വിളിച്ചു വരുത്തിയ മുംബൈ താരം ശ്രേയസ് അയ്യരെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

ന്യൂസിലന്‍ഡ്, ഇംഗ്ലണ്ട്, ബംഗ്ലാദേശ് എന്നിവര്‍ക്കെതിരെ തുടര്‍ച്ചയായ പരമ്പര വിജയം കൊയ്ത ഇന്ത്യക്ക് കുതിപ്പുതുടരാന്‍ വെള്ളിയാഴ്ച മുതല്‍ മരണക്കളിതന്നെ പരിഹാരം. പുണെയില്‍ ഓസീസിനും ബംഗളൂരുവില്‍ ഇന്ത്യക്കുമായിരുന്നു ജയം. റാഞ്ചിയില്‍ സമനിലയിലും പിരിഞ്ഞതോടെ ധര്‍മശാല ഇരുവരുടെയും ധര്‍മസമരവേദിയായി.

അതേസമയം ഓസ്‌ട്രേലിയ ആത്മവിശ്വാസത്തിലാണ്. ധര്‍മശാലയില്‍ തന്റെ ടീം പൂര്‍ണ സജ്ജരാണെന്ന് സ്മിത്ത് വാര്‍ത്താസേമ്മളനത്തില്‍ ആവര്‍ത്തിക്കുന്നു. മൂന്നു മത്സരത്തിലും സ്ഥിരത പുലര്‍ത്തിയ ക്യാപ്റ്റനു പുറമെ, റാഞ്ചി ടെസ്റ്റില്‍ തോല്‍വിയില്‍ നിന്നും ടീമിനെ രക്ഷിച്ച പീറ്റര്‍ ഹാന്‍സ്‌കോമ്പും ഷോണ്‍ മാര്‍ഷും പകരക്കാരനായി എത്തി ആദ്യ ടെസ്റ്റില്‍ തന്നെ സെഞ്ച്വറി നേടിയ മാക്‌സ്വെല്ലും ഉള്‍പ്പെടെ ഓസീസ് നിര പൂര്‍ണ ശക്തരാണ്.


Also Read: ടേക്ക് ഓഫില്‍ അഭിനയിച്ചത് ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെ; കാരണമെന്തെന്ന് മനസു തുറന്ന് കുഞ്ചാക്കോ ബോബന്‍


വിവാദങ്ങള്‍ തീര്‍ത്ത അന്തരീക്ഷത്തില്‍ വിജയം ഇരു ടീമുകള്‍ക്കും ഒരുപോലെ അനിവാര്യമാണ്. അതുകൊണ്ടു തന്നെ ധര്‍മ്മശാലയിലെ തണുത്ത കാറ്റിനുപോലും മത്സരത്തിന്റെ തീയണയ്ക്കാന്‍ സാധിക്കില്ലെന്നുറപ്പ്.

Advertisement