എഡിറ്റര്‍
എഡിറ്റര്‍
ന്യൂസിലാന്റ് പര്യടനം: ഇന്ത്യക്ക് പരമ്പര നഷ്ടം
എഡിറ്റര്‍
Tuesday 28th January 2014 4:51pm

india-newzland

ഹാമില്‍ട്ടണ്‍: ന്യൂസിലന്റ് പര്യടത്തില്‍ നാലാം ഏകദിനത്തില്‍ പരാജയം ഏറ്റു വാങ്ങിയതോടെ ഇന്ത്യക്ക് പരമ്പര നഷ്ടം.

ന്യൂസിലന്റ് ഏഴു വിക്കറ്റിനാണ് ഇന്ത്യയെ മത്സരത്തില്‍ പരാജയപ്പെടുത്തിയത്. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ നാലാമത്തേതോടെ തന്നെ ആഥിതേയര്‍ പരമ്പര കരസ്ഥമാക്കി.

ഇന്ത്യ മുന്നോട്ട് വെച്ച 279 റണ്‍സ് എന്ന വിജയലക്ഷ്യം 48.1 ഓവറില്‍ വെറും മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ന്യൂസിലന്റ് മറികടന്നു. റോസ് ടെയ്‌ലര്‍ 127 പന്തില്‍ നിന്നും പുറത്താകാതെ നേടിയ 112 റണ്‍സാണ് ന്യൂസിലാന്റിനെ വിജയിത്തിലെത്തിച്ചത്.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യയുടെ തുടക്കം മോശമായിരുന്നു. പിന്നീട് രോഹിത് ശര്‍മ്മ (94 പന്തില്‍ 79), മഹേന്ദ്രസിംഗ് ധോണി (73 പന്തില്‍ 79), രവീന്ദ്ര ജഡേജ (54 പന്തില്‍ 62) എന്നിവരാണ് ടീമിന് അല്‍പമെങ്കിലും ആശ്വാസം പകര്‍ന്നത്.

ന്യൂസിലന്റിന് വേണ്ടി ഓപ്പണര്‍മാരായ ഗുപ്റ്റിലും റൈഡറും മികച്ച പ്രകടനം കാഴ്ചവെച്ചു. തുടര്‍ന്നു ക്രീസിലെത്തിയ വില്യംസണും ടെയ്‌ലറും ചേര്‍ന്ന് ഇന്നിംഗ്‌സ് ഭദ്രമാക്കി. പിന്നീട് മക്കല്ലവുമായി ചേര്‍ന്നാണ് ടെയ്‌ലര്‍ ടീമിനെ വിജയത്തിലെത്തിച്ചത്. ന്യൂസിലന്റിനായി സൗത്തിയും മില്‍സും ബെനറ്റും ഓരോ വിക്കറ്റ് വീതം നേടി.

ഇന്ത്യയുടെ മുഹമ്മദ് ഷമിയും വരുണ്‍ ആരോണും ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.

Advertisement