Categories

ഇന്ത്യയില്‍ 4ജി വിപ്ലവത്തിന് തുടക്കമായി

കൊല്‍ക്കത്ത: ടു ജി, ത്രീജി അഴിമതിക്കേസുകളുടെ പുകയടങ്ങും മുമ്പ് 4ജി മൊബൈല്‍ വിപ്ലവത്തിന് തുടക്കമായി. ഇന്ത്യയില്‍ ആദ്യമായി 4ജി സേവനങ്ങള്‍ അവതരിപ്പിച്ചത് എയര്‍ടെല്ലാണ്. അതിവേഗ ഡാറ്റ കൈമാറ്റം സാധ്യമാക്കുന്ന സാങ്കേതികവിദ്യയാണ് 4ജി. ഇതുമൂലം ഇന്റര്‍നെറ്റ് സൌകര്യവും വീഡിയോ കോണ്‍ഫറന്‍സിംഗും 3ജി അപേക്ഷിച്ച് 4ജിയില്‍ പത്തിരട്ടി വേഗത്തില്‍ സാധ്യമാകും. കോല്‍ക്കത്തയിലാണ് ഇന്ത്യയില്‍ ആദ്യമായി 4ജി സേവനം എയര്‍ടെല്‍ അവതരിപ്പിച്ചത്.

ഇപ്പോഴുള്ള 3ജി സര്‍വീസ് വഴി 21ാbps വരെ സ്പിഡാണു ലഭിക്കുക.എന്നാല്‍ പുതിയ 4ജി സര്‍വീസ് വഴി 100 mbps വരെ സ്പീഡ് ലഭിക്കും.999 Rs. മുതല്‍ പുതിയ 4ജി സര്‍വീസ് ലഭ്യമാകും

മറ്റ് സ്‌പെക്ട്രത്തെക്കാളൊക്കെ ചെലവു കുറവായിരിക്കും നാലാം തലമുറ കണക്ഷനുകള്‍ക്ക്. കൂടാതെ അതിവേഗ ഇന്റര്‍നെറ്റ് സൗകര്യവും വീഡിയോ കോണ്‍ഫറന്‍സി ങ്ങുമാവും 4ജിയെ 2ജി, 3ജി എന്നിവയില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്. തുടക്കത്തില്‍ മൊബൈല്‍ വഴി 4ജി ലഭിക്കുകയില്ല. ഡോഗിളുകള്‍ വഴിയാകും 4ജി സര്‍വീസ് ലഭിക്കുക.

4ജി സേവനം ഉപയോഗിച്ച് പ്രതിമാസം 6 ജിബി ഡാറ്റ ഡൌണ്‍ലോഡ് ചെയ്യാന്‍ 999 രൂപയാണ് എയര്‍ടെല്‍ ഈടാക്കുക. 1,399 രൂപയുടെയും 1,999 രൂപയുറ്റെയും രണ്ട് പ്ലാനുകള്‍ കൂടി എയര്‍ടെല്‍ അവതരിപ്പിച്ചിട്ടുണ്ട്. കൊല്‍ക്കത്തെയെ കൂടാതെ കര്‍ണാടക, പഞ്ചാബ്, മഹാരാഷ്ട്ര (മുംബൈ ഇല്ല) എന്നിവിടങ്ങളില്‍ 4ജി സേവനങ്ങള്‍ നല്‍കുന്നതിനും എയര്‍ടെല്ലിന് അനുമതിയുണ്ട്.

Tagged with: