Categories

ലോകകപ്പ് ഫുട്‌ബോളില്‍ ഇനി 48 ടീമുകള്‍: ഫുട്‌ബോള്‍ ആരാധകര്‍ക്ക് ആവേശമായി ഫിഫയുടെ തീരുമാനം

fifa


2026ലെ ലോകകപ്പ് വേദി ഫിഫ ഇത് വരെ പ്രഖ്യാപിച്ചിട്ടില്ല. അടുത്ത  വര്‍ഷം റഷ്യയിലും 2022ല്‍ ഖത്തറിലുമാണ് ഇനി ലോകകപ്പ് മത്സരങ്ങള്‍ നടക്കാനിരിക്കുന്നത്.


സൂറിച്ച്: ലോകകപ്പ് ഫുട്‌ബോള്‍ മത്സരങ്ങളില്‍ കൂടുതല്‍ ടീമുകള്‍ക്ക് അവസരം നല്‍കാന്‍ ഫിഫ തീരുമാനിച്ചു. 2026ലെ ലോകകപ്പ് മുതല്‍ 48 ടീമുകളാണ് ലോകകപ്പില്‍ ഏറ്റുമുട്ടാനെത്തുക. കഴിഞ്ഞ തവണ വരെ 32 ടീമുകളായിരുന്നു ഉണ്ടായിരുന്നത്. 16 ടീമുകള്‍ക്കാണ് ഇതു വഴി അവസരം അധികമായി ലഭിക്കുന്നത്.


Also read അറിഞ്ഞോ ??? ഹോസൂട്ടന്‍ ബ്ലാസ്‌റ്റേഴ്‌സ് വിട്ടു ട്ടോ. . .


ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫന്റിനോയാണ് 48 ടീമുകളെന്ന നിര്‍ദ്ദേശം മുന്നോട്ട് വച്ചത്. ഫിഫ കൗണ്‍സില്‍ പ്രസിഡന്റിന്റെ നിര്‍ദ്ദേശം അംഗീകരിച്ചതോടെ കൂടുതല്‍ ലോകകപ്പ് മത്സരങ്ങളാകും ആരാധകര്‍ക്ക് മുന്നിലേക്ക് ഇനിയെത്തുക.

ടൂര്‍ണ്ണമെന്റിലൂടെ വരുമാനം വര്‍ധിപ്പിക്കാം എന്നതും കൂടുതല്‍ രാജ്യങ്ങള്‍ക്ക് അവസരമൊരുക്കുക വഴി ഫുട്‌ബോളിന്റെ വളര്‍ച്ചയ്ക്ക് വഴിയൊരുക്കാം എന്നതുമാണ് ഇതു വഴി ഫിഫ ലക്ഷ്യമിടുന്നത്. 2026ലെ ലോകകപ്പ് വേദി ഫിഫ ഇത് വരെ പ്രഖ്യാപിച്ചിട്ടില്ല. അടുത്ത  വര്‍ഷം റഷ്യയിലും 2022ല്‍ ഖത്തറിലുമാണ് ഇനി ലോകകപ്പ് മത്സരങ്ങള്‍ നടക്കാനിരിക്കുന്നത്.

48ടീമുകള്‍ എത്തുന്നതോട് കൂടി 80 മത്സരങ്ങളാകും ലോകകപ്പില്‍ എനി ഉണ്ടാവുക. കഴിഞ്ഞ തവണവരെ ഇത് 64 ആയിരുന്നു. 3 ടീമുകള്‍ ഉള്‍പ്പെടുന്ന 16 ഗ്രൂപ്പുകളിലായായിരിക്കും ആദ്യ റൗണ്ട് മത്സരങ്ങള്‍ നടക്കുക.

Tagged with: |