ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ ലാഹോറിലെ വ്യാപാരകേന്ദ്രത്തിലുണ്ടായ ഇരട്ട ചാവേര്‍ സ്‌ഫോടനത്തില്‍ 48 പേര്‍ കെല്ലപ്പെട്ടു. 100ലധികം പേര്‍ക്ക് പരിക്കേറ്റു.
കെല്ലപ്പെട്ടവരില്‍ 18 പേര്‍ സൈനികരാണ്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് സൂചന. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റടുത്തിട്ടില്ലെങ്കിലും താലിബാനെ സംശയിക്കുന്നുണ്ട്.

സൈനികവാഹനവ്യൂഹത്തെ ലക്ഷ്യം വെച്ച ചാവേറുകള്‍ 15 മിനുട്ടിനിടയിലാണ് അടുത്തടുത്ത സ്ഥലങ്ങളില്‍ സ്വയം പൊട്ടിത്തെറിച്ചത്. ലാഹോറിലെ ആര്‍ എ ബസാറിലെ പള്ളിക്കടുത്ത് വെള്ളിയാഴ്ച പ്രാര്‍ഥനാസമയത്തിന് തെട്ട് മുമ്പായിരുന്നു ആക്രമണം.കനത്ത സുരക്ഷാമേഖലയില്‍ ചാവേറുകള്‍ നുഴഞ്ഞുകയറിയത് സൈന്യത്തെ ആശങ്കയിലാക്കിയിട്ടുണ്ട്.