എഡിറ്റര്‍
എഡിറ്റര്‍
മകളെ പീഡിപ്പിച്ച നാല്‍പ്പത്തിയഞ്ചുകാരന്‍ അറസ്റ്റില്‍
എഡിറ്റര്‍
Monday 4th June 2012 9:43am

മുംബൈ : കഴിഞ്ഞ മൂന്ന് വര്‍ഷമായി പ്രായപൂര്‍ത്തിയാകാത്ത മകളെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച നാല്‍പ്പത്തിയഞ്ചുകാരനെ മുംബൈ പോലീസ് അറസ്റ്റ് ചെയതു. സംഭവം പുറത്തുപുറഞ്ഞാല്‍ കൊല്ലുമെന്നു പറഞ്ഞായിരുന്നു പീഡിപ്പിച്ചത്. മുംബൈയിലെ സബര്‍ബന്‍ ദാഹിസാര്‍ പ്രദേശത്താണ് സംഭവം.
മൂന്നു ദിവസം മുന്‍പ് പെണ്‍കുട്ടി ഒരു ശിശുക്ഷേമ പ്രവര്‍ത്തകയെ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് സംഭവം പുറംലോകം അറിയുന്നത്.

ഇവര്‍ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. അഞ്ചുവര്‍ഷങ്ങള്‍ക്കു മുമ്പ് കുട്ടിയുടെ അമ്മ മരിച്ചിരുന്നു. അതിന് ശേഷം രണ്ട് വര്‍ഷമായി പിതാവ് കുട്ടിയുമായി ശാരീരിക ബന്ധം പുലര്‍ത്തുകയായിരുന്നു. പെണ്‍കുട്ടിയുടെ മൊഴിരേഖപ്പെടുത്തിയതായി പോലീസ് അറിയിച്ചു. പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ജൂണ്‍ ഏഴുവരെ പ്രതിയെ റിമാന്റില്‍ വിട്ടിരിക്കുകയാണ്.വൈദ്യപരിശോധനയില്‍ പെണ്‍കുട്ടി പീഡിക്കപ്പെട്ടതായി തെളിഞ്ഞിട്ടുണ്ട്.

അമ്മയുടെ മരണേശഷം പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍മക്കളോടും ഒരു മകനുമൊപ്പമാണ് പ്രതിയുടെ താമസം. അഞ്ചുവര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇവരുടെ അമ്മ മരിച്ചുപോയിരുന്നു. പെണ്‍കുട്ടിയെയും സഹോദരങ്ങളെയും ഏറ്റെടുക്കാന്‍ ആരും തയ്യാറാവാത്തതിനെ തുടര്‍ന്ന് മുംബൈയിലെ ശിശുമന്ദിരത്തിലേക്ക് മാറ്റിതാമസിപ്പിച്ചിരിക്കുകയാണ്.

Advertisement