എഡിറ്റര്‍
എഡിറ്റര്‍
ഓസ്‌ട്രേലിയയില്‍ പുരോഹിതര്‍ പീഡിപ്പിച്ചത് 4444 കുട്ടികളെ : ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി റോയല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്
എഡിറ്റര്‍
Monday 6th February 2017 10:52pm

4444
സിഡ്‌നി: 1950-2015 കാലഘട്ടത്തിനുള്ളില്‍ ഓസ്‌ട്രേലിയയില്‍ 7% കാത്തലിക് പുരോഹിതര്‍ കുട്ടികളെ പീഡിപ്പിച്ചതായി റിപ്പോര്‍ട്ട്. യു.എസ്, അയര്‍ലാന്റ്, ബ്രസീല്‍, നെതര്‍ലാന്‍ഡ്, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളിലെ പുരോഹിതന്മാര്‍ കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതിന്റെ വിവരങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് ഓസ്‌ട്രേലിയയില്‍ നിന്നും ഞെട്ടിക്കുന്ന വിവരം പുറത്ത് വരുന്നത്.

ഓസ്‌ട്രേലിയ റോയല്‍ കമ്മീഷനാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. വിഷയത്തിന്റെ ഗൗരവ്വം എത്ര വലുതാണെന്ന് കാണിച്ച് തരുന്നതാണ് ഈ വാര്‍ത്തകള്‍. പീഡനത്തിന് ഇരയായ കുട്ടികളുടെ ശരാശരി പ്രായം 11 വയസാണ്. ആയിരത്തിലധികം കാത്തലിക് സ്ഥാപനങ്ങളില്‍ നിന്നുമായി 4444 കുട്ടികളാണ് പീഡനത്തിന് ഇരയായത്.


Also Read: ദൈവവും ഭക്തനും : ട്വീറ്ററില്‍ ഫോട്ടോയുടെ പേരില്‍ പരസ്പരം ട്രോളി സച്ചിനും സെവാഗും


കണക്കെടുപ്പില്‍ 1900 കുറ്റവാളികളെ കണ്ടെത്തി. 500 പേരെ ഇതുവരേയും തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. മുതിര്‍ന്ന കൗണ്‍സല്‍ അസിസ്റ്റന്റ് ഗെയില്‍ ഫര്‍നെസ്റ്റാണ് കണക്കുകള്‍ പുറത്ത് വിട്ടത്. വിഷയത്തില്‍ രൂപത അലംഭാവം വരുത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇരയായ കുട്ടികളെ ശിക്ഷിക്കുകയും കുറ്റാരോപിതരെ സ്ഥലം മാറ്റുകയുമാണ് രൂപത ചെയ്തതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കുറ്റവാളികള്‍ പിടിക്കപ്പെടാത്തതും ശിക്ഷിക്കപ്പെടാത്തതുമാണ് ചൂഷണങ്ങള്‍ വര്‍ധിക്കാനുള്ള കാരണമെന്ന് ഫര്‍ണസ് പറയുന്നു.

Advertisement