ഭുവനേശ്വര്‍: 42 യാത്രക്കാര്‍ കയറിയ ബോട്ട് ബംഗാള്‍ ഉള്‍ക്കടലില്‍ കാണാതായി. ഭദ്രക് ജില്ലയിലെ ധര്‍മ തുറമുഖത്തുനിന്നും പുറപ്പെട്ട ബോട്ടാണ് കാണാതായത്. യാത്രക്കാരില്‍ ഏഴു സ്ത്രീകളും രണ്ടു കുട്ടികളുമുണ്ട്.

നുവാഗോന്‍ ജില്ലയില്‍ നിന്നും ക്ഷേത്രദര്‍ശനത്തിനു പുറപ്പെട്ടവരാണ് കാണാതായതെന്ന് പോലീസ് പറഞ്ഞു. അതിനിടെ കൂറ്റന്‍ തിരമാലകള്‍ കാണാതായവര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുന്നുണ്ട്. തിരച്ചിലിന് നേവിയുടേയും വ്യോമസേനയുടേയും സഹായം തേടുമെന്ന് സൂചനയുണ്ട്.

Subscribe Us: