ശ്രീനഗര്‍: സെപ്റ്റംബറില്‍ 42 ഭീകരവാദികളെ കൊലപ്പെടുത്തിയെന്ന് സൈന്യം അവകാശപ്പെട്ടു. താഴ്‌വരയില്‍ വിഘടനവാദ പ്രവര്‍ത്തനം നടത്തിയതിനും അതിര്‍ത്തി കടന്നുള്ള ഭീകരവാദം നടത്തിയതിനുമാണ് തീവ്രവാദികളെ കൊലപ്പെടുത്തിയതെന്ന് സൈനികവക്താവ് അറിയിച്ചു.

കൊല്ലപ്പെട്ടവരില്‍ തദ്ദേശീയമായി പരിശീലനം ലഭിച്ചവരും വിദേശത്തുനിന്നും പരിശീലനം ലഭിച്ചവരും ഉള്‍പ്പെടും.ഇവരില്‍ നിന്നും വന്‍തോതില്‍ ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തിട്ടുണ്ട്. പിസ്റ്റളുകള്‍, റൈറഫിളുകള്‍, ഗ്രനേഡുകള്‍ എന്നിവ പിടിച്ചെടുത്ത ആയുധങ്ങളില്‍പ്പെടും.