എഡിറ്റര്‍
എഡിറ്റര്‍
പൊതുവേദികളില്‍ പാടരുത്; യുവഗായികയ്‌ക്കെതിരെ മുസ്ലീം പുരോഹിതരുടെ ഫത്‌വ
എഡിറ്റര്‍
Wednesday 15th March 2017 2:25pm

ഗുവാഹത്തി: അസമീസ് യുവഗായിക നഹീദ് അഫ്രീന് പൊതുവേദികളില്‍ പാടരുതെന്ന് മുസ്‌ലിം പുരോഹിതന്മാരുടെ ഫത്‌വ. 42 മതപുരോഹിതന്മാര്‍ ചേര്‍ന്നാണ് ഫത്‌വ പുറത്തിറക്കിയത്.

2015 ല്‍ സീടിവിയുടെ മ്യൂസിക് റിയാലിറ്റി ഷോയായ സരിഗമപായുടെ റണ്ണറപ്പായിരുന്നു അഫ്രീന്‍. ഈ മാസം 25 ന് നടക്കാനിരിക്കുന്ന അഫ്രീനിന്റെ സംഗീത പരിപാടി മുന്നില്‍ കണ്ടാണ് ഫത്‌വ പുറത്തിറക്കിയതെന്നാണ് കരുതപ്പെടുന്നത്.

പരിപാടി നടക്കുന്ന സ്ഥലം പള്ളിയുടേയും ഖബറിസ്ഥാന്റേയും സമീപത്തായതിനാല്‍ പരിപാടി ബഹിഷ്‌കരിക്കാന്‍ പുരോഹിതര്‍ വിശ്വാസികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. അഫ്രീനോട് ഈ പരിപാടിയില്‍ പങ്കെടുക്കരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

മാനസികമായി തന്നെ തകര്‍ക്കുന്നതായിരുന്നു വാര്‍ത്തയെന്നായിരുന്നു അഫ്രീനിന്റെ പ്രതികരണം. നിരവധി മുസ്‌ലിം ഗായകര്‍ ഗാനാലാപന രംഗത്തുണ്ടെന്നും അവരാണ് തന്റെ പ്രചോദനമെന്നും ഗായിക പറഞ്ഞു.

ഒരിക്കലും സംഗീതത്തെ ഉപേക്ഷിക്കില്ലെന്നും ഇനിയും പൊതുവേദികളില്‍ പാടുമെന്നും അഫ്രീന്‍ വ്യക്തമാക്കി. തന്റെ സംഗീതത്തെ ദൈവത്തിന്റെ വരദാനമായാണ് കാണുന്നതെന്നും അതിനെ ഉപേക്ഷിക്കുന്നതാകും ദൈവനിന്ദയെന്നും ഗായിക പറഞ്ഞു.

അതേസമയം, അഫ്രീന് പൂര്‍ണ്ണ പിന്തുണയുമായി അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍ രംഗത്തെത്തി. സംഭവത്തില്‍ അപലപിക്കുന്നുവെന്നും വിഷയത്തില്‍ അഫ്രീനുമായി സംസാരിച്ചുവെന്നും അദ്ദേഹം പറഞ്ഞു.


Also Read: തലശ്ശേരി ജഗന്നാഥ ക്ഷേത്രത്തില്‍ ചുവന്ന വസ്ത്രം ധരിച്ചെത്തിയവര്‍ക്ക് ആര്‍.എസ്.എസിന്റെ ക്രൂരമര്‍ദ്ദനം; മര്‍ദ്ദനത്തില്‍ സ്ത്രീകള്‍ക്കും ഒന്നര വയസുള്ള കുഞ്ഞിനും പരുക്ക്


ഗായികയ്ക്ക് പരിപാടി അവതരിപ്പിക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും കഴിയുന്ന എല്ലാ സംരക്ഷണവും നല്‍കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി.

സോനാക്ഷി സിന്‍ഹ നായികയായ അകിറയായിരുന്നു ബോളിവുഡിലെ അഫ്രീനിന്റെ അരങ്ങേറ്റ ചിത്രം. ചിത്രത്തില്‍ അഫ്രീന്‍ ആലപിച്ച ഗാനം ഏറെ ശ്രദ്ധേയമായിരുന്നു.

Advertisement