പനാജി: 41ാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് നാളെ വൈകിട്ട് ഗോവയില്‍ തിരിതെളിയും. പാക്കിസ്ഥാനി-ബ്രിട്ടീഷ് കുടുംബത്തിന്റെ കഥ ഹാസ്യാത്മകമായി അവതരിപ്പിക്കുന്ന ‘വെസ്റ്റ് ഈസ്റ്റ് വെസ്റ്റ് ആണ് ഉദ്ഘാടനചിത്രം.റെയില്‍വേ മന്ത്രി മമതാ ബാനര്‍ജിയാണ് ചലച്ചിത്രോല്‍സവം ഉദ്ഘാടനം ചെയ്യുക

ദക്ഷിണേന്ത്യയില്‍ നിന്ന് മലയാളത്തിന്റെ പ്രിയ നടന്‍ ജയറാമും ഹോളിവുഡിന്റെ പ്രതിനിധിയായി അക്ഷയ്കുമാറും ഉദ്ഘാടനച്ചടങ്ങിനെത്തും. ഇക്കുറി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇക്കുറി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

മികച്ച ചിത്രത്തിന് സുവര്‍ണ മയൂരവും 40 ലക്ഷം രൂപയും മികച്ച സംവിധായകന് രജതമയൂരവും 15 ലക്ഷം രൂപയും മികച്ച നടനും നടിക്കും രജതമയൂരവും പത്തുലക്ഷം രൂപ വീതവുമാണ് സമ്മാനം.