പാലക്കാട്: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം പാലക്കാട് എത്തിയപ്പോഴേക്ക് ജില്ലയിലെ 400 ഓളം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബി.ജെ.പിയിലേക്ക്. പാലക്കാട് പരുത്തിപ്പുളളി കണക്കത്തറ പൂതിരിക്കാവ് പ്രദേശത്തെ 400 ഓളം പേരാണ് കഴിഞ്ഞദിവസം ബി.ജ.പിയില്‍ ചേര്‍ന്നത്.


Also Read: നിയമസഭാ സമ്മേളനം ‘കട്ട്’ ചെയ്ത് എം.എല്‍.എ പോയത് ഡാന്‍സ് കളിക്കാന്‍, വീഡിയോ


മുന്‍ എം.എല്‍.എയും നിലവില്‍ പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്ത് പ്രസിഡന്റും, പാലക്കാട് മുന്‍ ഡി.സി.സി. പ്രസിഡന്റുമായ എ. വി. ഗോപിനാഥിന്റെ വാര്‍ഡില്‍ നിന്നാണ് കൂടുതല്‍ പ്രവര്‍ത്തകരുംപാര്‍ട്ടി വിട്ടിരിക്കുന്നത്.

ചെന്നിത്തല നയിക്കുന്ന യു.ഡി.എഫിന്റെ പടയൊരുക്കം യാത്ര ജില്ലയില്‍ പ്രവേശിച്ച ദിവസം തന്നെയാണ് ഇത്രയേറെപ്പേര്‍ പാര്‍ട്ടി വിട്ടതെന്നതും ശ്രദ്ധേയമാണ്.

പരുത്തിപ്പുളളിയില്‍ ചേര്‍ന്ന സ്വീകരണയോഗം ബി.ജെ.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പെരിങ്ങാട്ടുകുറിശ്ശിയില്‍ യു.ഡി.എഫിന്റെ ഭരണകാലം അവസാനിച്ചെന്നും മാറ്റം ബി.ജെ.പിയിലേക്ക മാത്രമാണെന്നും സ്വീകരണയോഗത്തില്‍ സുരേന്ദ്രന്‍ പറഞ്ഞു. 79 പട്ടികജാതി കുടുംബങ്ങളില്‍ നിന്നായി 378 കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരാണ് ബി.ജെ.പിയില്‍ ചേര്‍ന്നിരിക്കുന്നതെന്നും സുരേന്ദ്രന്‍ പറയുന്നു.


Dont Miss: ഗോഡ്‌സയെ തൂക്കിലേറ്റിയ ദിനത്തില്‍ ഗ്വാളിയോറില്‍ ക്ഷേത്രം സ്ഥാപിച്ച് ഹിന്ദു മഹാസഭ; നിയമം ലംഘിച്ചിട്ടുണ്ടെങ്കില്‍ കേസെടുക്കണമെന്ന് ബി.ജെ.പി


കഴിഞ്ഞ ഏപ്രില്‍ 23-ാം തിയതിയും വിവിധ പാര്‍ട്ടികളില്‍ നിന്നും രാജിവെച്ച് 40 ഓളം പ്രവര്‍ത്തകര്‍ ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു.