എഡിറ്റര്‍
എഡിറ്റര്‍
ഒറ്റപ്പാലത്ത് നാല്‍പ്പതുകാരിയെ വെട്ടിക്കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി
എഡിറ്റര്‍
Friday 19th May 2017 7:00pm

പാലക്കാട്: ഒറ്റപ്പാലത്ത് നാല്‍പ്പതുകാരിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഒറ്റപ്പാലം വേങ്ങശ്ശേരി സ്വദേശി ധനലക്ഷ്മിയെയാണ് വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

വീടിനു പിന്നിലെ ചാണകക്കുഴിയ്ക്ക് സമീപമാണ് ധനലക്ഷ്മിയുടെ മൃതദേഹം കണ്ടെത്തിയത്. ധനലക്ഷ്മിയെ വീട്ടില്‍ കാണാത്തതിനെ തുടര്‍ന്ന്, പുറത്തു പോയി തിരികെ വന്ന ഭര്‍ത്താവ് ബാലന്‍ നടത്തിയ തിരച്ചിലിനൊടുവിലാണ് വീടിനു പിന്നിലായി മരിച്ച നിലയില്‍ ധനലക്ഷ്മിയെ കണ്ടെത്തിയത്.


Also Read: ക്രിക്കറ്റ് കളിക്കാന്‍ ആരോടും പറയാതെ വീട്ടില്‍ നിന്നും മുങ്ങി; ഒരുവര്‍ഷത്തിനുള്ളില്‍ ഹോട്ടല്‍ ജോലിക്കാരനില്‍ നിന്നും മുംബൈ ടീമിലേക്ക് യോര്‍ക്കര്‍ പോലെ പാഞ്ഞു കയറിയ കുല്‍വന്തിന്റെ കഥ


കഴുത്തിലും വാരിയെല്ലിലും വെട്ടേറ്റ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. എന്നാല്‍ മോഷണ ശ്രമത്തിനിടെയുള്ള കൊലപാതകമല്ലെന്നാണ് പൊലീസിന്റെ നിഗമനം.

വിവാഹ മോചിതയായ ധനലക്ഷ്മി നാലു വര്‍ഷത്തോളമായി ബാലന്റെ കൂടെയായിരുന്നു താമസം. ബാലനും വിവാഹ മോചിതനാണ്. പാലക്കാട് എസ്.പിയും ഷൊര്‍ണ്ണൂര്‍ ഡി.വൈ.എസ്.പിയും സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി.

Advertisement