എഡിറ്റര്‍
എഡിറ്റര്‍
40 ശതമാനം രക്ഷിതാക്കളേയും ടെക്‌നോളജി പഠിപ്പിക്കുന്നത് കുട്ടികള്‍
എഡിറ്റര്‍
Monday 27th January 2014 8:17am

tech

വാഷിങ്ടണ്‍: മാതാപിതാക്കള്‍ കുട്ടികള്‍ക്ക് പഠിപ്പിച്ച് കൊടുക്കുന്നത് പഴങ്കഥ. പുതിയ കാലത്ത് കുട്ടികള്‍ പഠിപ്പിക്കും രക്ഷിതാക്കള്‍ പഠിക്കും. പറഞ്ഞു വരുന്നത് രസകരമായ റിപ്പോര്‍ട്ടിനെ കുറിച്ചാണ്.

ടെക്‌നോളജിയിലെ പുതിയ കാര്യങ്ങള്‍ രക്ഷിതാക്കള്‍ പഠിക്കുന്നത് കുട്ടികളില്‍ നിന്നാണ് പുതിയ പഠനം പറയുന്നത്. കമ്പ്യൂട്ടറും ഇന്റര്‍നെറ്റും ഉപയോഗിക്കാന്‍ കുട്ടികളാണ് 40 ശതമാനം രക്ഷിതാക്കളെയും പഠിപ്പിക്കുന്നത്.

അമേരിക്കയിലെ ഗവേഷകരാണ് പുതിയ റിപ്പോര്‍ട്ടുമായി എത്തിയിരിക്കുന്നത്. രക്ഷിതാക്കളിലും കുട്ടികളിലും നടത്തിയ സര്‍വേയിലൂടെയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.

ടെക്‌നോളജിയില്‍ രക്ഷിതാക്കളേക്കാള്‍ അപ്‌ഡേറ്റാണ് കുട്ടികള്‍. ഇന്റര്‍നെറ്റിലെ പുതിയ ഫീച്ചറുകളെ കുറിച്ച് മുതിര്‍ന്നവര്‍ കുട്ടികളില്‍ നിന്ന് പഠിക്കുകയോ സ്വയം പഠിക്കുകയോ ആണ് ചെയ്യുന്നത്.

അമ്മമാരാണ് കുട്ടികളുടെ പ്രധാന ശിഷ്യന്മാര്‍ എന്നും പഠനം പറയുന്നു. സ്‌കൂളുകളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നുമാണ് കുട്ടികള്‍ ടെക്‌നോളജിയില്‍ പ്രാവീണ്യം നേടുന്നത്.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ രക്ഷിതാക്കളും കുട്ടികളില്‍ നിന്നാണ് വിവരങ്ങള്‍ അറിയുന്നതെന്നും പഠനം പറയുന്നത്.

Advertisement