indian-moneyകല്‍പറ്റ:വയനാട്ടില്‍ നാല് പേരുടെ കയ്യില്‍ നിന്നായി 40 ലക്ഷം രൂപയുടെ കുഴല്‍പണം പിടിച്ചെടുത്തു.

ബാംഗ്ലൂരില്‍ നിന്നും കല്‍പറ്റയിലേക്ക് പോകുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസില്‍ യാത്രചെയ്ത മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം സ്വദേശിയായ പഴൂര്‍ വാണിയംപീടികക്കല്‍ മുഹമദ് യുനൈസ്(22) വയനാട്ടിലെ കണിയാമ്പറ്റ ഷുഹൈബ്(26) എന്നിവരില്‍ നിന്നും 21,60,000രൂപയും കോഴിക്കോട് ജില്ലയിലെ കൊടുവള്ളി ആവിലോറ കണിയാറക്കല്‍ വീട്ടില്‍ ജാഫറി(26)ല്‍ നിന്നും 2,50,000 രൂപയുമാണ് പിടികൂടികൂടിയത്. ബത്തേരി എസ്.ഐ എന്‍.ഒ.സിബിയുടെ നേതൃത്വത്തിലുള്ള സംഘമാണ് തിരച്ചില്‍ നടത്തിയത്.

മൈസൂരില്‍ നിന്ന് കോഴിക്കോടിന് പോകുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസ്സില്‍ നിന്ന് കല്പറ്റ പുതിയസ്റ്റാന്‍ഡില്‍ വച്ച് കൊടുവള്ളി പുഴങ്കര വീട്ടില്‍ മുഹമദി(53)ന്റെ കയ്യില്‍ നിന്ന് 15,00,000 രൂപയും ഇന്ന് പുലര്‍ച്ചെ മൂന്നരയോടെ കല്പറ്റ എസ്.ഐ അരുണിന്റെ നേതൃത്വത്തില്‍ പിടികൂടി.

കുഴല്‍പ്പണം ബാഗളൂരില്‍ നിന്ന് മലബാറിന്റെ വിവിധഭാഗങ്ങളിലേക്ക് കൊണ്ടുപോകുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കെ.എസ്.ആര്‍ടി.സി ബസ്സുകളില്‍ പരിശോധന നടത്തിയത്.