എഡിറ്റര്‍
എഡിറ്റര്‍
കുടിയേറ്റ നിയമലംഘനം: യു.എസില്‍ ഇന്ത്യക്കാരനുള്‍പ്പെടെ 40 പേര്‍ പിടിയില്‍
എഡിറ്റര്‍
Wednesday 7th November 2012 12:03pm

വാഷിങ്ടണ്‍:  കുടിയേറ്റ നിയമലംഘനത്തിന് ഒരു ഇന്ത്യക്കാരന്‍ ഉള്‍പ്പെടെ 40 പേര്‍ അമേരിക്കയില്‍ അറസ്റ്റിലായി. ഇവരില്‍ മൂന്ന്‌ പേര്‍ സ്ത്രീകളാണ്.

Ads By Google

ഉടന്‍ തന്നെ രാജ്യം വിട്ടു പോകണമെന്ന് ഇവര്‍ക്കു നിര്‍ദേശം നല്‍കിയതായി അധികൃതര്‍ അറിയിച്ചു. കുടിയേറ്റ നിയമലംഘനത്തിന് ഇവര്‍ക്കെതിരെ കേസെടുത്തതായും ദി ഇമഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് അധികൃതര്‍ അറിയിച്ചു.

മൂന്ന്‌ ദിവസം നീണ്ട പരിശോധനയ്ക്ക് ഒടുവിലായിരുന്നു അറസ്റ്റ്. ഇന്ത്യക്കാരന് പുറമെ ക്യൂബ, എല്‍ സാല്‍വഡോര്‍, ഗ്വാട്ടിമാല, ഹോണ്ടുറാസ് , പെറു എന്നീ രാജ്യക്കാരാണ് അറസ്റ്റിലായത്.

രാജ്യം വിട്ടുപോകണമെന്ന് നിരവധി തവണ ഇവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നതാണ്. എന്നാല്‍ പിടിയിലായ ഇന്ത്യക്കാരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

Advertisement