എഡിറ്റര്‍
എഡിറ്റര്‍
നരേന്ദ്ര ധബോല്‍ക്കര്‍ കൊല്ലപ്പെട്ടിട്ട് നാലുവര്‍ഷം; നീതി തേടി കുടുംബം
എഡിറ്റര്‍
Sunday 20th August 2017 2:59pm

 


മുംബൈ: സാമൂഹിക പ്രവര്‍ത്തകനായിരുന്ന നരേന്ദ്ര ധബോല്‍ക്കര്‍ കൊല്ലപ്പെട്ടിട്ട് നാലു വര്‍ഷം പിന്നിടുമ്പോഴും പ്രതികളെ കണ്ടെത്താനാകാതെ സി.ബി.ഐ. 2014ല്‍ അന്വേഷണം ഏറ്റെടുത്ത സി.ബി.ഐക്ക് വിരേന്ദ്ര താവ്‌ഡേ എന്ന സനാതന്‍ സന്‍സ്ത പ്രവര്‍ത്തകനെ മാത്രമാണ് അറസ്റ്റ് ചെയ്യാനായത്. ധബോല്‍ക്കറെ വെടിവെച്ചവരെ പോലും ഇനിയും കണ്ടെത്താനായിട്ടില്ല.

2013 ആഗസ്റ്റ് 20ന് പൂനെയില്‍ വെച്ചാണ് ധബോല്‍ക്കര്‍ കൊല്ലപ്പെട്ടത്. അന്ധവിശ്വാസങ്ങള്‍ക്കെതിരെയടക്കം ധബോല്‍ക്കര്‍ നടത്തിയ പ്രവര്‍ത്തനങ്ങളാണ് കൊലപാതകത്തിന് കാരണമായത്.

‘പിതാവിന് നിരവധി ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചിരുന്നു. പലപ്പോഴും അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ തടസപ്പെടുത്തുകയും മുഖത്തടക്കം കരിപുരട്ടിയ സംഭവങ്ങളും ഉണ്ടായിരുന്നു. പക്ഷെ ഇത്തരത്തില്‍ ക്രൂരമായി അദ്ദേഹത്തെ കൊലപ്പെടുത്തുമെന്ന് കരുതിയിരുന്നില്ല.’ ധബോല്‍ക്കറുടെ മകള്‍ മുക്തധബോല്‍ക്കര്‍ പറയുന്നു.

മുക്ത ധബോല്‍ക്കര്‍

‘കൊലപാതകം നടന്നതിന്റെ 100 മീറ്റര്‍ അപ്പുറത്തായാണ് പൊലീസ് സ്റ്റേഷന്‍ ഉണ്ടായിരുന്നത്. പ്രതികള്‍ സ്റ്റേഷന് മുന്നില്‍ വാഹനം നിര്‍ത്തി അര മണിക്കൂറോളം കാത്തു നില്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ സി.സി.ടി.വി ദൃശ്യങ്ങളിലുണ്ട്. സംഭവ സമയത്ത് സ്‌റ്റേഷനില്‍ പൊലീസുകാര്‍ ഇല്ലായിരുന്നു. കാര്യക്ഷമതയോടെ പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ പൊലീസിന് പ്രതികളെ പിടിക്കാമായിരുന്നു. പൊലീസിന്റെ അലംഭാവം കേസിനെ ബാധിച്ചിട്ടുണ്ട്. ‘

‘ കൊലപാതകം നടന്ന് മൂന്നു വര്‍ങ്ങള്‍ക്ക് ശേഷം ഡോ. വിരേന്ദ്ര താവ്‌ഡെ എന്നയാളെ സി.ബി.ഐ പിടികൂടിയിരുന്നു. സാരംഗ് അകോല്‍ക്കര്‍, വിനയ് പവാര്‍ എന്നീ പ്രതികളുടെ ചിത്രം പുറത്തുവിടുകയും വിവരം നല്‍കുന്നവര്‍ക്ക് 25 ലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. മൂന്നുപ്രതികളും സനാതന്‍ സന്‍സ്ത പ്രവര്‍ത്തകരാണ്. സുപ്രധാന ചുവടുവെയ്പുകളാണെങ്കിലും ഇതൊന്നും പര്യാപ്തമല്ല.’ മുക്ത പറയുന്നു.


Read more:   മുസഫര്‍ നഗറിലെ മുസ്‌ലിം സഹോദരങ്ങള്‍ എത്തിയിരുന്നില്ലെങ്കില്‍ രക്ഷപ്പെടുമായിരുന്നില്ല: ട്രെയിനപകടത്തില്‍ രക്ഷപ്പെട്ട സന്യാസിമാര്‍


കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച സനാതന്‍ സന്‍സ്ത. ഹിന്ദുജനജാഗ്രതി സമിതി പോലുള്ള സംഘടനകളെ നിരോധിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ എന്തുകൊണ്ടാണ് മടിക്കുന്നതെന്ന് ധബോല്‍ക്കറുടെ മകനായി ഹാമിദ് ധബോല്‍ക്കര്‍ ചോദിക്കുന്നു. ഇക്കാര്യത്തില്‍ ഫഡ്‌നാവിസ് സര്‍ക്കാര്‍ മൗനം പാലിക്കുകയാണെന്നും അദ്ദേഹം പറയുന്നു.

നിലവില്‍ ധബോല്‍ക്കര്‍, പന്‍സാരെ, കല്‍ബുര്‍ഗി എന്നിവരുടെ കുടുംബങ്ങള്‍ക്ക് നീതി തേടിക്കൊണ്ട് ‘ജവാബ് ദോ’ എന്ന പേരില്‍ ക്യാംപെയ്ന്‍ നടക്കുന്നുണ്ട്.

Advertisement