Categories

കൂടുതല്‍ ആരോഗ്യത്തിനും കൂടുതല്‍ ഊര്‍ജത്തിനുമായി നാല് ടിപ്‌സ്

sittingഇത് വായിക്കുമ്പോള്‍ നിങ്ങള്‍ ഇരിക്കുകയാണോ? സ്‌റ്റോപ്പ്.. ഒരാള്‍ക്ക് ഇരിക്കാന്‍ സാധിക്കുമ്പോള്‍ അയാളെന്തിനാണ്  നില്‍ക്കുന്നതെന്ന് ചര്‍ച്ചില്‍ ചോദിച്ചിട്ടുണ്ട്. പക്ഷേ ദിവസം മുഴുവന്‍ ഇരിക്കുന്നതാണ് നിങ്ങളുടെ ആരോഗ്യത്തോട് ചെയ്യുന്ന ഏറ്റവും വലിയ ദ്രോഹം.

കൂടുതല്‍ സമയം ഇരുന്ന് ജോലി ചെയ്യുന്നവര്‍ക്ക് ഹൃദയാഘാതത്തിനുള്ള സാധ്യത വളരെകൂടുതലാണ്. ഇവര്‍ക്ക് വിട്ടുമാറാത്ത രോഗങ്ങളും പിടിപെടുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.

ഒരേയിരിപ്പ് ഇരിക്കുന്നവര്‍ തന്നെയായിരിക്കും ജങ്ക് ഫുഡിനും പുകവലിയ്ക്കും കൂടുതലായി അടിമപ്പെടുന്നത്. കൃത്യമായി വ്യായാമം ചെയ്യുകയും നന്നായി ഭക്ഷണം കഴിക്കുന്നവരും പോലും ഈ ഇരിപ്പിന്റെ ദോഷഫലങ്ങളില്‍ നിന്ന് മോചിതരല്ലെന്നാണ് ഗവേഷകരുടെ കണ്ടുപിടുത്തം.

ആധുനിക ജോലിയില്‍ എല്ലാവരും ഭൂരിഭാഗം സമയത്തും ഒരു കമ്പ്യൂട്ടറിന്റെ മുമ്പില്‍ ഒരേയിരിപ്പാണ്. ദിവസം ഒരു മണിക്കൂര്‍ നിങ്ങള്‍ വ്യായാമം ചെയ്താലും ദിവസത്തിന്റെ ഭൂരിഭാഗം സമയവും കസേരയിലാണ്. ഇത് വ്യായാമത്തിലൂടെ ലഭിക്കുന്ന ഗുണഫലങ്ങളെ ഇല്ലാതാക്കുന്നു.

ഇത് കൂടാതെ ഭൂരിഭാഗം പേര്‍ക്കും ശരിയായി എങ്ങനെയാണ് ഇരിക്കേണ്ടതെന്നും അറിയില്ല. ചുരുണ്ടുകൂടി കൈത്തണ്ടകള്‍ ശരിയായി വയ്ക്കാതെയാണ് മിക്കവരുടെയും ഇരിപ്പ്. ഇത് നട്ടെല്ലിന് ദോഷകരമാകുന്നു. കാര്‍പല്‍ ടണല്‍ രോഗത്തിന് കാരണമാകുകയും ചെയ്യുന്നു.

മണിക്കൂറില്‍ ഒരു തവണയെങ്കിലും എഴുന്നേറ്റു നില്‍ക്കുക

കൂടുതല്‍ സമയം എഴുന്നേറ്റ് നില്‍ക്കുക എന്നതാണ് ഏറ്റവും ലളിതമായ വഴി. മണിക്കൂറില്‍ ഒരു തവണയെങ്കിലും എഴുനേറ്റ് നില്‍ക്കുക. കുറച്ച് നടക്കുക. ഇത് നിങ്ങള്‍ക്ക് പുതിയൊരു ഉന്മേഷം നല്‍കുമെന്ന് മാത്രമല്ല കാല്‍പാദങ്ങള്‍ക്ക് വ്യായാമവുമാകും.

വീട്ടിലെത്തിയാലും കുറച്ച് നടക്കുക

സംഘര്‍ഷം നിറഞ്ഞ ഒരു ദിവസത്തിന് ശേഷം വീട്ടിലെത്തുമ്പോള്‍ ആദ്യം എന്താണ് ചെയ്യുക? തണുത്തത് എന്തെങ്കിലും കുടിക്കും. എന്നിട്ട് റിമോട്ടുമെടുത്ത് ടി.വി.യുടെ മുമ്പിലേയ്ക്കിരിക്കും. അല്ലേ. ദിവസം മുഴുവന്‍ ഓഫീസില്‍ ഇരുന്നതിന് ശേഷം വീട്ടിലെത്തിയിട്ടും ഇരിക്കാതെ ഈ സമയത്ത് എഴുന്നേറ്റു നില്‍ക്കുകയോ നടക്കുകയോ ചെയ്യുക. ഇത് നിങ്ങളുടെ ഊര്‍ജം വര്‍ദ്ധിപ്പിക്കും.

സ്റ്റാന്‍ഡിങ് ഡെസ്‌ക് പരീക്ഷിക്കുക

ഉയരം ക്രമീകരിക്കാവുന്ന തരത്തിലുള്ള സ്റ്റാന്‍ഡിങ് ഡെസ്‌കുകള്‍ പരീക്ഷിക്കുക.

ശരിയായ കസേരകള്‍ ഉപയോഗിക്കുക

ദീര്‍ഘനേരം ഇരുന്ന് ജോലി ചെയ്യുന്നവര്‍ ശരിയായ വിധത്തില്‍ നട്ടെല്ലിന് സപ്പോര്‍ട്ട് കിട്ടുന്ന കസേരകള്‍ മാത്രം ഉപയോഗിക്കുക.

Tagged with: