എറണാകുളം: വിവാദ ചോദ്യപേപ്പര്‍ തയ്യാറാക്കി കേ­സി­ലെ പ്രതി തൊടുപുഴ ന്യൂമാന്‍ കോളേജിലെ മലയാളം അധ്യാപകന്‍ ടി ജെ ജോസഫിനെ ആക്രമിച്ച് കൈവെട്ടിയ സംഭവുമായി ബന്ധപ്പെട്ട് രണ്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ കൂടെ അറസ്റ്റില്‍. ഇവരെ മൂവാറ്റുപുഴ ഒന്നാം  ക്ലാസ്‌ മജിസ്‌ട്രേറ്റ്് കോടതി പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

ആലുവാ സ്വദേശികളായ സ­ജീര്‍, ക­മ­റു­ദ്ദീന്‍ എന്നിവരാണ് ഇന്ന് പിടിയിലായത്. ഇവര്‍ അധ്യാപകനെ വ­ധി­ക്കാ­നാണ്‌ ല­ക്ഷ്യ­മി­ട്ടിരുന്ന­തെ­ന്ന് പോ­ലീ­സ് കോടതിയില്‍ നല്‍കിയ റിമാന്റ്
റി­പ്പോര്‍­ട്ടില്‍ വ്യ­ക്ത­മാ­ക്കുന്നു.  കേസില്‍ മൊത്തം എട്ടുപ്രതികളാണ് ഉളളത്. ഇവര്‍ ക്രിമിനല്‍ ഗൂഡാലോചന നടത്തിയതായും പോലീസ് പറഞ്ഞു.

കേ­സില്‍ ഇന്നലെ രണ്ട് പേര് അറസ്റ്റിലായിരുന്നു. കോതമംഗലം ചെറുവട്ടൂര്‍ സ്വദേശി ജാഫര്‍  ചെറുവട്ടൂരില്‍ നിന്നുതന്നെയുള്ള അഷ്റഫ് ആണ് പിടിയിലായവര്‍ .ഇവര്‍ക്ക് ആക്രമണവുമായി നേരിട്ട് ബന്ധമുണ്ടെന്ന് പോലീസ് പറഞ്ഞു. മുപ്പതോളം പേരെ ഇന്നലെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു.

പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ പോലീസ് റെയ്ഡ് തുടരുകയാണ്. അതിനിടെ തങ്ങളുടെ പ്രവര്ത്തകരെ പോലീസ് വേട്ടയാടുന്നുവെന്നാരോപിച്ച് പെരുമ്പാവൂര്‍ പോലീസ് സ്റ്റേഷന്‍ പോപ്പുലര്‍ ഫ്രണ് ട് പ്രവര്‍ത്തകര്‍ ഞായറാഴ്ച വൈകിട്ട് ഉപരോധിച്ചിരുന്നു.

ടി ജെ ജോസഫിന്റെ അറ്റുപോയ കൈപ്പത്തി എറണാകുളം സ്പെഷ്യലിസ്റ്റ് ആശുപത്രയില്‍ തുന്നിച്ചേര്‍ത്തു. 15 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ തിങ്കളാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അവസാനിച്ചത്. എന്നാല്‍ ഓപ്പറേഷന്‍ വിജയകരമാണോ എന്ന് പറയാറായിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

സംഭവത്തില് പോലീസിന്‍റെ ഭാഗത്തുനിന്ന് പിഴവുകള്‍ സംഭവിച്ചിട്ടുണ്ടോയെന്ന് കാര്യം പരിശോധിക്കുമെന്ന് കൊടിയേരി ബാലകൃഷ്ണന്‍ നിയമസഭയില്‍ നിയമസഭയില്‍ വ്യക്തമാക്കി.

വിവാദ ചോ­ദ്യ­പേപ്പര്‍: അ­ധ്യാ­പ­കന്‍ അ­റ­സ്റ്റില്‍