ഭുവനേശ്വര്‍ : ഒറീസയിലെ ഗജപതി ജില്ലയില്‍ മാവോവാദി- പോലീസ് ഏറ്റുമുട്ടലില്‍ നാലു പോലീസുകാര്‍ കൊല്ലപ്പെട്ടു. മാവോയിസ്റ്റ് സ്വാധീനമുള്ള പാര്‍ലകേമുണ്ഡിയിലെ ഒരു വനപ്രദേശത്ത് തീവ്രവാദി ക്യാമ്പ് വളഞ്ഞ പോലീസിനു നേരെ മാവോവാദികള്‍ വെടിവെക്കുകയായിരുന്നു. ഇന്നു പുലര്‍ച്ചെയാണു സംഭവം.

മാവേവാദികളുടെ വെടിവെപ്പിലാണ് മൂന്ന് പേര്‍ കൊല്ലപ്പെട്ടതെന്ന് ഐ ജി സഞ്ജീവ് മാരിക് പറഞ്ഞു. 30 പോലീസുകാരുടെ സംഘമാണ് ഇവിടെ റെയ്ഡ് നടത്തിയിരുന്നത്. മരിച്ചവരില്‍ രണ്ട് പേര്‍ പ്രത്യേക ദൗത്യസേനാംഗങ്ങളും ഒരാള്‍ സാധാരണ പോലീസുകാരനുമാണ്. രണ്ട് മൊബൈല്‍ ടവറുകളും മാവോവാദികള്‍ തകര്‍ത്തു. ഇന്നലെ മാവോയിസ്റ്റുകള്‍ ഒരു റയില്‍ പാളം തകര്‍ത്തിരുന്നു.