എഡിറ്റര്‍
എഡിറ്റര്‍
ആലുവയില്‍ നാല് പേര്‍ ട്രെയ്ന്‍ ഇടിച്ചു മരിച്ച നിലയില്‍
എഡിറ്റര്‍
Saturday 15th March 2014 9:45am

train-1

കൊച്ചി: ആലുവയില്‍ ഒരു കുടുംബത്തിലെ മൂന്ന് പേരുള്‍പ്പെടെ നാലു പേരെ ട്രെയ്ന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യയാണെന്നാണ് സൂചന.

ഇടുക്കി കട്ടപ്പന സ്വദേശികളായ സുധീരന്‍, ഭാര്യ ബിന്ദു, മകള്‍ നിഖില എന്നിവരെയും തിരിച്ചറിഞ്ഞിട്ടില്ലാത്ത ഒരാളെയുമാണ് ഇന്ന് രാവിലെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

മരിച്ച കുടുംബം ആലുവയിലെ തായിക്കാട്ടുകരയില്‍ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു. സംഭവ സ്ഥലത്ത് പോലീസെത്തി ഇന്‍ക്വസ്റ്റ് നടത്തിയിട്ടുണ്ട്.

ആത്മഹത്യ ചെയ്തതാണെന്നാണ് പോലീസിന്റെയും പ്രാഥമിക നിഗമനം. കൂടുതല്‍ വിവരങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മാത്രമേ വ്യക്തമാവൂയെന്നും പോലീസ് അറിയിച്ചിട്ടുണ്ട്.

Advertisement