എഡിറ്റര്‍
എഡിറ്റര്‍
റിയാദില്‍ വാഹനാപകടത്തില്‍ നാല് മലയാളികള്‍ മരിച്ചു
എഡിറ്റര്‍
Tuesday 4th March 2014 10:19am

accident1

റിയാദ്: സൗദി അറേബ്യയില്‍ കാര്‍ ഇലക്ട്രിക് പോസ്റ്റിലിടിച്ച് കൈക്കുഞ്ഞുള്‍പ്പെടെ നാല് മലയാളികള്‍ മരിച്ചു, അഞ്ച് പേര്‍ക്ക് പരിക്ക്.

കാസര്‍കോട് ഉപ്പള കുബിനൂര്‍ സ്വദേശികളായ അറബിന്‍, ഭാര്യ ആയിഷാബി, മകന്‍ അബ്ദുല്‍ ലത്തീഫ്, അബ്ദുല്‍ ലത്തീഫിന്റെ മകന്‍ ലിബിന്‍ എന്നിവരാണ് മരിച്ചത്.

ഉംറ കഴിഞ്ഞ് റിയാദിലേക്ക് മടങ്ങുന്ന സംഘത്തിന്റെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്.

അബ്ദുള്‍ ലത്തീഫിന്റെ ഭാര്യ നിഷ, മക്കളായ ആയിഷത്ത് ലുബാന, അബ്ദുറഹ്മാന്‍, നിഷാന്‍, നിഷയുടെ സഹോദരന്‍ നിസാര്‍, ബന്ധു ഹാരിസ് എന്നിവര്‍ക്കാണ്  പരിക്കേറ്റത്.

ഗുരുതര പരിക്കേറ്റ നിസാറും നിഷയും റിയാദ് ബദീഅയിലെ അമീര്‍ സല്‍മാന്‍ ആശപത്രിയിലും മറ്റുള്ളവര്‍ സെന്‍ട്രല്‍ ആശുപത്രിയിലുമാണ്.

റിയാദില്‍ നിന്ന് 100 കിലോ മീറ്റര്‍ അകലെ മുസാഹ് മിയക്ക് സമീപം റിയാദ്മക്ക ഹൈവേയില്‍ തിങ്കളാഴ്ച്ച രാവിലെയാണ് സംഭവം.

Advertisement