എഡിറ്റര്‍
എഡിറ്റര്‍
രാജസ്ഥാനില്‍ 10 ദിവസത്തിനുള്ളില്‍ മരിച്ചത് 4 നവജാതപെണ്‍കുട്ടികള്‍
എഡിറ്റര്‍
Thursday 21st June 2012 4:52pm

ജെയ്‌സല്‍മീര്‍: രാജസ്ഥാനില്‍ പട്ടിണി മൂലവും ചികിത്സ ലഭ്യമാകാതെയും 4 നവജാത ശിശുക്കള്‍ മരിച്ചതായി റിപ്പോര്‍ട്ട്. മരിച്ചതെല്ലാം പെണ്‍കുട്ടികളാണെന്നതും സംശയം ജനിപ്പിക്കുന്നു.

രാജ്യത്ത് പെണ്‍ഭ്രൂണഹത്യ നടക്കുന്നതില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനമാണ് രാജസ്ഥാന്‍. ഇതുകൊണ്ടു തന്നെ സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാണ് പ്രാഥമിക നിഗമനം. ജെയ്‌സല്‍മീറിലെ വിവിധ ഭാഗങ്ങളില്‍ പത്തു ദിവസങ്ങള്‍ക്കിടയിലാണ് സംഭവം നടന്നത്.

പട്ടിണിമൂലമോ അല്ലെങ്കില്‍ ചികിത്സ ലഭ്യമാകാതെയോ ആണ് കുഞ്ഞുങ്ങള്‍ മരിച്ചിരിക്കുന്നത്. ഈ ആഴ്ച്ച ഒരു ഗ്രാമവാസിയെ നവജാത ശിശുവിന് വേണ്ട ചികിത്സ നല്‍കാത്തതിന്റെ പേരില്‍ അറസ്റ്റ് ചെയ്തിരുന്നു.ഇതും പെണ്‍കുട്ടിയായിരുന്നു. സമാനരീതിയിലുള്ള മൂന്ന് കേസുകള്‍ കൂടി ഇവിടെ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതെല്ലാം ചൂണ്ടിക്കാട്ടുന്നത് മാതാപിതാക്കള്‍ ബോധപൂര്‍വ്വം കുഞ്ഞുങ്ങളെ കൊല്ലുന്നതാണെന്നാണ് ജെയ്‌സല്‍മീര്‍ എസ്.പി. മംമ്താ ബിഷോനി പറഞ്ഞു.

1-6 വരെ പ്രായമുള്ള 1000 ആണ്‍കുട്ടികള്‍ക്ക് 883 പെണ്‍കുട്ടിള്‍ എന്ന അനുപാതമാണ് 2011 ലെ സെന്‍സെക്‌സ് പ്രകാരം രാജസ്ഥാനില്‍ രേഖപ്പെടുത്തിയത്.

Advertisement